വയനാട്ടിൽ 19 പേര്‍ക്ക് കൂടി കോവിഡ്; 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ, 8 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (28.08.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. നാല് പേർ ഇതര സംസ്ഥാനത്ത് നിന്നും രണ്ട് പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 8 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1437 ആയി. ഇതില്‍ 1183 പേര്‍ രോഗമുക്തരായി. 245 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. *രോഗം സ്ഥിരീകരിച്ചവർ:*…

Read More

വടകര താലൂക്ക് ഓഫീസിലെ തീപിടിത്തം; ഒരാൾ കസ്റ്റഡിയിൽ

  വടകര താലൂക്ക് ഓഫീസ് തീപിടിത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്റ്റഡിയിൽ. താലൂക്ക് പരിസരത്ത് നേരത്തെ തീയിടാൻ ശ്രമിച്ച ആളാണിത്. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് പിടിയിലായത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ ആരംഭിക്കും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലുള്ള 11 അംഗ സംഘത്തിനാണ് അന്വേഷണചുമതല. ആന്ധ്ര സ്വദേശി സതീഷ് നാരായണനാണ്(37) പോലീസ് കസ്റ്റഡിയിലുള്ളത്. നേരത്തെ ചെറിയ തീപിടിത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിൽ ഇയാൾ എത്തിയതായി കണ്ടെത്തിയിരുന്നു. താലൂക്ക് ഓഫീസിന് സമീപത്ത് തീയിട്ട…

Read More

സംസ്ഥാനത്ത് ഇന്ന് 29,471 പേർക്ക് കൊവിഡ്, 28 മരണം; 46,393 പേർക്ക് രോഗമുക്തി

കേരളത്തിൽ 29,471 പർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂർ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂർ 1061, വയനാട് 512, കാസർഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 4,42,162 പേർ…

Read More

125 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികള്‍; ലോക കേരള സഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പ്രവാസി വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, എയർപോർട്ട് ഹെൽപ്പ് ഡെസ്‌ക്, ഷെർപ്പ പോർട്ടൽ, ലോക കേരളം ഓൺലൈൻ സേവനങ്ങൾ എന്നിവയുടെ ഉദ്ഘാടനവും സമ്മേളനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നിർവ്വഹിക്കും. നാളെ നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ ലോക കേരള സഭ ആരംഭിക്കും. 125 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ…

Read More

സ്വർണക്കടത്ത്: മലപ്പുറത്ത് രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി പിടിയിൽ. മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്ദ് അലി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. സ്വർണം വാങ്ങാൻ റമീസിന് പണം നൽകിയ വ്യക്തികളാണ് പിടിയിലായത്. കേസിൽ കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി സമജുവിന് പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിനായി കൊച്ചിയിൽ എത്തിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കും. ഹൈദരാബാദിലേക്കുള്ള സ്വർണ നീക്കത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. പ്രതികൾ കടത്തിക്കൊണ്ടുവന്ന സ്വർണം വാങ്ങിയ മലപ്പുറത്തെ ജ്വല്ലറി ഉടമയും കസ്റ്റഡിയിലാണ്….

Read More

കളിത്തീവണ്ടിയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം

റിയാദ്: കളിത്തീവണ്ടിയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്‍ മരിച്ചു. സൗദി അറേബ്യയിലെ തബൂക്കിലാണ് സംഭവം. അച്ഛനും അമ്മയ്‍ക്കും സഹോദരനും ഒപ്പം നഗരത്തിലെ കണ്‍സ്യൂമര്‍ ഫെയര്‍ സന്ദര്‍ശിക്കാനെത്തിയ സ്വദേശി ബാലന്‍ ഇബ്രാഹീം അലി അല്‍ ബലവിയാണ് മരിച്ചത്. രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്തതിനാല്‍ കുട്ടിയുടെ അമ്മയെ മേളയിലെ ഗെയിം ഏരിയയില്‍ പ്രവേശിപ്പിച്ചില്ല. അച്ഛനും സഹോദരനും ഒപ്പമാണ് മൂന്ന് വയസുകാരന്‍ അകത്തേക്ക് കടന്നത്. അവിടെയുണ്ടായിരുന്ന കളിത്തീവണ്ടിയുടെ ആദ്യ ബോഗിയില്‍ കയറിയ ബാലന്‍ അബദ്ധത്തില്‍ തീവണ്ടി പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ഇതോടെ…

Read More

കണക്കുകളിൽ അവ്യക്തത; ബജറ്റ് രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് വി ഡി സതീശൻ

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് രാഷ്ട്രീയ പ്രസംഗമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിന്റെ പവിത്രത തകർക്കുന്ന രാഷ്ട്രീയമാണത്. കണക്കുകളിൽ അവ്യക്തതയുണ്ട്. 1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തേജക പാക്കേജ് അധിക ചെലവ് അല്ലെയെന്നും സതീശൻ ചോദിച്ചു കുടിശ്ശിക കൊടുത്തു തീർക്കൽ എങ്ങനെ ഉത്തേജക പാക്കേജ് ആകും. 21,175 കോടി അധിക ചെലവ് ആയാനേ. റവന്യു കമ്മി 36,000 കോടി ആവേണ്ടതായിരുന്നു. ബജറ്റിലെ എസ്റ്റിമേറ്റ് തന്നെ അടിസ്ഥാനം…

Read More

അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊന്നത്; വെളിപ്പെടുത്തലുമായി പെൺകുട്ടികൾ

  വയനാട് അമ്പലവയൽ കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി കീഴടങ്ങിയ പെൺകുട്ടികൾ. അമ്പലവയൽ സ്വദേശി മുഹമ്മദ് എന്ന 68കാരനാണ് കൊല്ലപ്പെട്ടത്. അമ്മയെ കടന്നുപിടിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മുഹമ്മദിനെ കൊലപ്പെടുത്തിയതെന്ന് പെൺകുട്ടികൾ പറയുന്നു. 15, 16 വയസ്സുള്ള സഹോദരിമാരാണ് പോലീസിലെത്തി കീഴടങ്ങിയത്. മുഹമ്മദിന്റെ മുറിച്ചുമാറ്റിയ കാൽ സ്‌കൂൾ ബാഗിലാക്കി ഉപേക്ഷിച്ചെന്നും ഇവർ പറയുന്നു. സഹോദരനെ വീട്ടിൽ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചു. പിതാവ് ഉപേക്ഷിച്ച് പോയ ശേഷം തങ്ങളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത് മുഹമ്മദായിരുന്നു. ഇന്നലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് മുഹമ്മദ്…

Read More

ഇ​ടു​ക്കി​യി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു

  ശാന്തൻപാറ: ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ൽ യു​വാ​വി​ന് വെ​ടി​യേ​റ്റു. സൂ​ര്യ​നെ​ല്ലി സ്വ​ദേ​ശി മൈ​ക്കി​ൾ രാ​ജി​നാ​ണ് വെ​ടി​യേ​റ്റ​ത്. ഇ​യാ​ളെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബി​എ​ൽ റാ​വ് സ്വ​ദേ​ശി ബി​ജു വ​ർ​ഗീ​സാ​ണ് വെ​ടി​വ​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള വാ​ക്കു​ത​ർ​ക്ക​മാ​ണ് വെ​ടി​വ​യ്പി​ൽ ക​ലാ​ശി​ച്ച​ത്. എ​യ​ർ​ഗ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ബി​ജു വെ​ടി​യു​തി​ർ​ത്ത​ത്. ബി​ജു​വി​നെ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More