തന്ത്രിയും മന്ത്രിയും ഉത്തരവാദികൾ, കടകംപള്ളിയുടെ അഭിമുഖം ആണോ എടുത്തത്, ചോദ്യം ചെയ്യൽ എന്തായി?; സണ്ണി ജോസഫ്
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേര് ചർച്ചയാക്കാൻ കോണ്‍ഗ്രസ്. ശബരിമല തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. ശബരിമലയില്‍ തന്ത്രിയെ അറസ്റ്റ് ചെയ്തതത് അന്വേഷണത്തിന്റെ പുരോഗതിയാണ്. എന്നാല്‍ എസ്‌ഐടി മുന്‍മന്ത്രിയെ ചോദ്യം ചെയ്തതിന്റെ ബാക്കിപത്രം എന്താണെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉന്നയിക്കുന്ന ചോദ്യം.മുൻ മന്ത്രിയുടെ ചോദ്യം ചെയ്യൽ എന്തായി?. കടകംപള്ളിയുടെ അഭിമുഖം ആണോ എടുത്തത്. ഇനിയും ഉന്നതർ ഉണ്ട്. രാഷ്ട്രീയ നേതൃത്വത്തിലെ…
