വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി കോവില്‍പറമ്പില്‍ ദയാനന്ദന്റെ മകന്‍ ജിത്തു (28) എന്നയാളെയാണ് കാണാതായിരന്നനത്. ഇദ്ദേഹം ഓടിച്ചിരുന്ന ടാറ്റാ എയ്‌സ് വാഹനം തച്ചപ്പള്ളി പാലത്തിന് സമീപം കിടക്കുന്നുണ്ടായിരുന്നു. ഇന്നലെ രാത്രി ഒമ്പതരക്ക് ശേഷമാണ് ആളെ വീട്ടില്‍ നിന്നും കാണാതായിട്ടുണ്ടായിരുന്നത്. വീട്ടില്‍ നിന്നും ഭാര്യയുമായി പിണങ്ങി ഇറങ്ങിയതാണ്. പുഴയില്‍ ചാടിയിട്ടുണ്ടോ എന്ന് സംശയിച്ചതിനെ തുടര്‍ന്നുള്ള തിരച്ചിലിലാണ് യുവാവിനെ മരിച്ചതായി കണ്ടെത്തിയത്. ഭാര്യ ജിജിയും നാല് വയസ്സുള്ളതും മൂന്നു മാസം പ്രായമുള്ളതുമായ…

Read More

10 ദിവസം കൊണ്ട് കൊവിഡ് കേസുകളിൽ നാലിരട്ടി വർധന; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ 22,000 കഴിഞ്ഞിരിക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകൾ ഡിസംബർ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാൽ ക്രിസ്തുമസ്, ന്യൂ ഇയർ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകൾ വർധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകൾ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസംകൊണ്ട് നാലിരട്ടിയിലധികമായി വർധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കേവിഡ്…

Read More

അഭയ കേസ്: ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് തോമസ് കോട്ടൂരും സെഫിയും ഹൈക്കോടതിയിൽ

വിചാരണ കോടതി വിധിച്ച ശിക്ഷ സ്‌റ്റേ ചെയ്യണമെന്നാവശ്യവുമായി അഭയകേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിൽ ആയതിനാൽ ശിക്ഷ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം 28 വർഷത്തെ നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഇരുവരെയും ശിക്ഷിച്ചത്. കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ഇരുവർക്കുമെതിരെ തെളിഞ്ഞിരുന്നു. എന്നാൽ വിചാരണ നടപടികൾ നീതി പൂർവമായിരുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് കോട്ടൂർ നൽകിയ അപ്പീൽ…

Read More

ഇന്ത്യ തോറ്റുതന്നെ തുടങ്ങി; ഇംഗ്ലണ്ടിന് അനായാസ ജയം

ഫോര്‍മാറ്റ് ഏതായാലും ആദ്യ കളിയില്‍ തോറ്റുകൊണ്ടു തുടങ്ങുകയെന്ന പതിവ് ടീം ഇന്ത്യ ഇത്തവണയും തെറ്റിച്ചില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ പാട്ടുംപാടിയാണ് തോറ്റത്. ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ അനായാസവിജയം ടി20യിലെ നമ്പര്‍ വണ്‍ ടീം കൂടിയായ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയെ ഏഴു വിക്കറ്റിന് 124 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇംഗ്ലണ്ട് വിജയത്തിലേക്കു ആദ്യ ചുവട് വച്ചിരുന്നു. ജാണ്‍ റോയിയുടെ (48) വെടിക്കെട്ട്…

Read More

വയനാട്ടിൽ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തവിഞ്ഞാല്‍  കണ്ണോത്തുമല പുതുപുരക്കല്‍ പ്രഭാകരന്റെ മകന്‍ പ്രവീണ്‍(24) നെയാണ് തൂങ്ങി മരിച്ച നിലയിൽ. തലപ്പുഴ 43ന് സമീപം തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതല്‍ പ്രവീണിനെ കാണ്മാനില്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് വൈകുന്നേരം പണി കഴിഞ്ഞ് വരികയായിരുന്ന പ്രദേശവാസികളാണ് മൃതദേഹം കണ്ടത്. തലപ്പുഴ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. അമ്മ:ദേവി,സഹോദരി:രേഷ്മ

Read More

യുവതിയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയില്‍

കോന്നി:യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.തണ്ണിത്തോട്ടില്‍ ആണ് സംഭവം.തേക്കുതോട് സന്തോഷ് ഭവനത്തില്‍ അഭിലാഷിന്റെ ഭാര്യ രാജി (38) യെയാണ് വീടിനുള്ളില്‍ കത്തിക്കരഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ 1.30 യോടു കൂടി രാജിയുടെ ഭര്‍തൃപിതാവ് ശശിധരനാണ് കത്തിക്കരഞ്ഞ നിലയില്‍ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനും കൊവിഡ് പരിശോധനക്കുമായി പത്തനംതിട്ട ജനറലാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More

മാനന്തവാടി കരക്കാമല ഇടവക ഒന്നാംമൈൽ കപ്പേളയിലേ പുൽക്കൂട് ശ്രദ്ധയാകർഷിക്കുന്നു

മാനന്തവാടി: കരക്കാമല ഇടവക ഒന്നാംമൈൽ കപ്പേളയിലേ പുൽക്കൂട് ശ്രദ്ധയാകർഷിക്കുന്നു.  തെർമോകോൾ നിർമ്മിതികളും പ്രകൃതി ദൃശ്യങ്ങളും  ലൈറ്റിങുകളുമൊക്കെയായി ഒരു ദൃശ്യവിസ്മയമാണ് ഈ പുൽക്കൂട്. 40 അടി നീളവും  20 അടി വീതിയുമുള്ള ഉള്ള ഈ നിർമ്മിതി  കേരളത്തിലെ തന്നെ ഏറ്റവും വലിയ  പുൽക്കൂടുകളിൽ ഒന്നായാണ്  പരിഗണിക്കപ്പെടുന്നത്. നിരവധിപ്പേർ പേർ ഈ ദ്രിശ്യ വിസ്മയം കാണാനും  വീഡിയോയിൽ പകർത്താനും എത്തിക്കൊണ്ടിരിക്കുന്നു. പതിനഞ്ചോളം യുവജനങ്ങൾ  രണ്ടാഴ്ച കാലത്തെ പരിശ്രമത്തിന് ഫലമായാണ് മനോഹരമായ ഈ പുൽക്കൂട്  നിർമ്മിച്ചത്.  ഈ കൊറോണ  കാലഘട്ടത്തിൽ  ഉണ്ണി…

Read More

ആനക്കുട്ടിയുടെ തലമുടിക്കും ആരാധകർ

തമിഴ്‌നാട്, മന്നാർഗുഡി രാജഗോപാല സ്വാമി ക്ഷേത്രത്തിലെ കുട്ടിയാനയുടെ ഹെയർ സ്‌റ്റൈലാണ് സൈബർ ഇടങ്ങളിൽ കൌതുകമായിരിക്കുന്നത്. ബോബ് കട്ട് സ്‌റ്റൈലിൽ മുടി ചീകിയൊതുക്കിയ ഈ കുറുമ്പനാനക്ക് ‘ബോബ്-കട്ട് സെംഗമലം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഫോറസ്റ്റ് ഓഫീസറായ സുധാ രാമൻ ട്വിറ്ററിൽ ആനയുടെ ചിത്രം പോസ്റ്റ് ചെയ്തതോടെ സെംഗമലം വൈറലായിട്ടുണ്ട്. ഒരു വലിയ ആരാധക സമൂഹം തന്നെയുണ്ട് സെംഗമലത്തിന്. പാപ്പാനായ രാജഗോപാലാണ് സെംഗമലത്തിൻറെ വൈറലായ ഹെയർസ്‌റ്റൈലിന് പിന്നിൽ. എല്ലാ ആനകൾക്കും മുടി വളരാറുണ്ടെന്നും എന്നാൽ വെട്ടിക്കളയുകയാണ് പതിവെന്നും രാജഗോപാൽ പറയുന്നു….

Read More

മതാടിസ്ഥാനത്തില്‍ സാമുദായിക സംവരണം; ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍റെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് കെആര്‍എല്‍സിസി

കേരളത്തിലെ മുസ്ലീങ്ങൾക്കും ക്രൈസ്തവർ‍ക്കും മതാടിസ്ഥാനത്തിൽ സാമുദായിക സംവരണം നൽകുന്നുണ്ടെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ഹൻസ്രാജ് അഹാരിയുടെ പ്രസ്താവന പ്രതിഷേധാർഹമെന്നു കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റും ലത്തീൻ സമുദായ വക്താവുമായ ജോസഫ് ജൂഡ് പ്രസ്താവിച്ചു. ഇന്ത്യൻ ഭരണഘടനയിൽ ഒരിടത്തും മതാടിസ്ഥാനത്തിലുള്ള സംവരണത്തെ കുറിച്ച് പറയുന്നില്ല. ഭരണഘടനയുടെ 15(4), 16(4) അനുച്ഛേദങ്ങൾ പ്രകാരം വിദ്യാഭ്യാസം, ഉദ്യോഗം എന്നീ മേഖലകളിൽ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക ജനവിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യവും നീതിയും ലഭിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ളതാണ് സാമുദായിക സംവരണം. ഇതനുസരിച്ചാണ് രാജ്യത്തെ…

Read More

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടികൂടി. ജയിലിലെ ആശുപത്രി ബ്ലോക്കിൻ്റെ ശുചിമുറിക്ക് സമീപമാണ് 2 കുപ്പി മദ്യവും ഹൻസ് ഉൾപ്പെടെ പുകയില വസ്തുക്കളും കണ്ടെത്തിയത്. സഞ്ചിയിലാക്കി പുറത്ത് നിന്ന് എറിഞ്ഞ് കൊടുത്തതാണെന്നാണ് സംശയം. ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇതിന് മുൻപും സമാനമായ സാഹചര്യം കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായിരുന്നു. അഞ്ചാം ബ്ലോക്കിന്റെ പിന്‍വശത്തുള്ള കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിൽ ഒരു ഫോണ്‍ അടക്കം കണ്ടെത്തിയിരുന്നു. 3 കുപ്പി…

Read More