തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്ന്. വൈകിട്ട് മൂന്ന് മണി വരെ സ്ഥാനാര്‍ഥികള്‍ക്ക് നേരിട്ടോ നിര്‍ദ്ദേശകര്‍ വഴിയോ പത്രിക സമര്‍പ്പിക്കാം. നാളെ പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും. നവംബര്‍ 24നാണ് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി. ഇന്നലെ വരെ 95,369 പത്രികകളാണ് സംസ്ഥാനത്താകമാനം ലഭിച്ചത്. അവസാന ദിവസമായ ഇന്നും മുന്നണികള്‍ പത്രിക സമര്‍പ്പിക്കും അതേസമയം, കേരളത്തിലെ വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹര്‍ജികള്‍…

Read More

ബാലചന്ദ്രകുമാറിനു പിന്നിൽ പ്രോസിക്യൂഷൻ; ഡിജിപിക്ക് പരാതി നൽകി ദിലീപ്

  നടി അക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ പരാതിക്കു പിന്നിൽ പ്രോസിക്യൂഷനാണെന്ന് നടൻ ദിലീപ്. പ്രോസിക്യുഷനെതിരെ ആരോപണവുമായി രംഗത്തെത്തിയ ദിലീപ് ഡിജിപി അനിൽ കാന്തിന് പരാതി നൽകിയിട്ടുണ്ട്. കേസിന്റെ വിചാരണ നീട്ടാൻ വേണ്ടിയാണ് പ്രോസിക്യൂട്ടറെ രാജിവെപ്പിച്ചതെന്നും ബാലചന്ദ്ര കുമാറിന്റെ പരാതി അന്വോഷിക്കുന്നതിൽ തനിക്ക് പരാതിയില്ലെന്നും ദിലീപ് വ്യക്തമാക്കി. കൊച്ചിയിൽ നിന്ന് ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നടന് ഒന്നാം പ്രതി സുനിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും , കേസിലെ പ്രധാന തെളിവായ നടിയെ…

Read More

തൃശ്ശൂരിലെ യുവാക്കളുടെ മരണം വ്യാജമദ്യം കഴിച്ചുതന്നെ; ഫോർമാലിന്റെ ഉറവിടം തേടി അന്വേഷണം

തൃശൂർ ഇരിങ്ങാലക്കുടയിൽ രണ്ട് പേർ മരിച്ചത് വ്യാജ മദ്യം കഴിച്ചെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ മിഥൈൽ ആൽക്കഹോളിന്റെയും ഫോർമാലിന്റെയും അംശം കണ്ടെത്തി. ഒപ്പം ആന്തരിക അവയവങ്ങൾ പൊള്ളലേറ്റ നിലയിലും കണ്ടെത്തി.വ്യാജ മദ്യം വിൽക്കുന്നുവെന്ന് സംശയിക്കുന്ന മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. മദ്യം എവിടുന്ന് കിട്ടി എന്നത്തിൽ അന്വേഷണം ഊർജിതമാണ്. ഫോർമാലിൻ വാങ്ങിയ മെഡിക്കൽ ഷോപ്പ് കണ്ടെത്താൻ ശ്രമം തുടരുന്നു. ഫോർമാലിൻ എങ്ങനെയാണ് കൈവശം വച്ചതെന്നും അന്വേഷിക്കുന്നുണ്ട്. ഫോർമാലിൻ കഴിച്ച ഉടൻ ഇരുവരും തളർന്നു വീണിരുന്നു. രണ്ടു യുവാക്കളുടെ…

Read More

ഖത്തറിനെതിരെ ചാരവൃത്തിക്ക് ശ്രമം; ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള രണ്ട് സംഘങ്ങളെ പിടികൂടി

ഖത്തറിനെതിരെ ചാരപ്രവർത്തനം നടത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രണ്ട് സംഘങ്ങളെ പിടികൂടിയതായി ഖത്തർ സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചു. കൃത്യമായ നിരീക്ഷണ, ട്രാക്കിംഗ് നടപടികളുടെ ഫലമായാണ് പത്ത് പേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി.പ്രതികളിൽ ഏഴ് പേർ രാജ്യത്തിന്റെ സുപ്രധാനവും സൈനികവുമായ സൗകര്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ചാരവൃത്തിക്കായി നിയോഗിക്കപ്പെട്ടവരാണ്. ആശയവിനിമയത്തിനുള്ള സാങ്കേതിക സംവിധാനങ്ങളും ഉപകരണങ്ങളും ഉൾപ്പെടെ ചാരവൃത്തിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ, ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായുള്ള ബന്ധം സ്ഥിരീകരിച്ച…

Read More

കൊവിഡ് പ്രതിരോധം ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോഗം; ലോക്ക് ഡൗണിലും ധാരണയാകും

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സർവകക്ഷി യോഗം ചേരും. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം ഇതേ കുറിച്ച് സൂചിപ്പിച്ചിരുന്നു ലോക്ക് ഡൗൺ വേണമെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് സർക്കാരിനെ അറിയിച്ചിരിക്കുന്നത്. യോഗത്തിൽ വിവിധ കക്ഷി നേതാക്കളുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടും. മറ്റ് നിയന്ത്രണങ്ങളും യോഗം ചർച്ച ചെയ്യും. ലോക്ക് ഡൗൺ സംസ്ഥാനതലത്തിൽ നടപ്പാക്കണോ പ്രാദേശിക തലത്തിൽ നടപ്പാക്കണമോ എന്ന കാര്യത്തിലും തീരുമാനമാകും. ഉച്ചയ്ക്ക് 3 മണിക്ക്…

Read More

25 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിന് നിന്ന് കേന്ദ്രം പിന്മാറുന്നു? തീരുമാനം നീട്ടി വയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

  പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍, കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായക പിന്മാറ്റത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 25 ശതമാനം എഥനോള്‍ ചേര്‍ത്ത ‘ഇ25’ പെട്രോള്‍ അവതരിപ്പിക്കാനുള്ള നീക്കം തല്‍ക്കാലം നീട്ടി വച്ചേക്കുമെന്ന് സൂചന. 2029 ഓടെ ഇ25 പെട്രോള്‍ അവതരിപ്പിച്ച് നടപ്പാക്കാന്‍ ആയിരുന്നു കേന്ദ്രത്തിന്റെ നീക്കം. (government likely to delay higher 25% ethanol blend in petrol)     കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ പെട്രോളിലെ എഥനോള്‍ വിഹിതം 10 ശതമാനത്തില്‍ നിന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 9246 പേർക്ക് കൊവിഡ്; 96 മരണം: 10,952 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158…

Read More

കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

  കോഴിക്കോട് കുന്ദമംഗലത്ത് 20 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ലീന, സനൽ എന്നിവരാണ് പിടിയിലായത്. ലീന തൃശ്ശൂരിൽ ബ്യൂട്ടി പാർലർ നടത്തുന്നയാളാണ്. സനൽ ലീനയുടെ ബ്യൂട്ടി പാർലറിന് സമീപത്തെ ബേക്കറിയിലെ ജീവനക്കാരനായിരുന്നു ലോക്ക് ഡൗൺ കാലത്താണ് ഇരുവരും ചേർന്ന് കഞ്ചാവ് കച്ചവടം തുടങ്ങിയത്. ഇതിനായി കോഴിക്കോട് ചേവരമ്പലത്ത് വീട് വാടകക്ക് എടുക്കുകയും ചെയ്തു. കള്ള നമ്പറിലുള്ള വാഹനത്തിലാണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്.  

Read More

വീര്യം കുറഞ്ഞ മദ്യം; ഫയൽ നീക്കം തുടങ്ങിയത് ഇടതുപക്ഷ സർക്കാരാണെന്ന് സ്ഥാപിക്കാൻ ശ്രമം, മുഖ്യമന്ത്രിയുടെത് വസ്തുതാവിരുദ്ധമായ പ്രസ്‌താവന; കെ.എൻ ബാലഗോപാൽ

  വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട് ഈ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നാണ് പറയുന്നത്, എന്നാൽ, വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്ന് മുൻ ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ. യുഡിഎഫിൽ ചർച്ച ചെയ്ത് മാത്രമേ കാര്യങ്ങൾ നടപ്പിലാക്കൂവെന്ന് എക്സൈസ് മന്ത്രിയും പറയുന്നു. എന്നാൽ, ബില്ല് പാസാക്കിയ ശേഷം ചർച്ചയ്ക്ക് എന്താണ് പ്രസക്തി? ബില്ല് പാസാക്കിയാൽ പിന്നെ എറിഞ്ഞ കല്ല് പോലെയാണ്.കൂൾ ഡ്രിങ്ക്സ് പോലെ സോഷ്യൽ ഡ്രിങ്കിലേക്ക് അത് പോകും. ഇത് അപകടമാണ്. ബാലഗോപാൽ വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിലെ ഫയൽ…

Read More

ഞാന്‍ അല്ലാതെ പിന്നെ ആര്! ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തലിന് ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തിയത് താനാണെന്ന് ട്രംപ്

  ഹിസ്ബുല്ലയുമായുള്ള വെടിനിര്‍ത്തലിന് ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തിയത് താനാണെന്ന് ട്രംപ്. ഇറാനുമായുള്ള സമാധാനകരാര്‍ യാഥാര്‍ഥ്യമാകാന്‍ ലെബനോണിലെ വെടിനിര്‍ത്തല്‍ ആവശ്യമാണെന്നും ട്രംപ് വ്യക്തമാക്കി. എന്‍ബിസി ന്യൂസിനോടാണ് ട്രംപിന്റെ പ്രതികരണംബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചോ എന്ന് ട്രംപ് വ്യക്തമാക്കിയില്ല.     അതേസമയം, പശ്ചിമേഷ്യയില്‍ സമാധാന ശ്രമങ്ങളില്‍ നിര്‍ണായകമാകുകയാണ് ഇസ്രയേല്‍ നിലപാട്. ഹിസ്ബുല്ല – ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നശേഷവും ലെബനോനില്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ച എന്നു തുടങ്ങുമെന്നതില്‍ അനിശ്ചിതത്വം രൂപപ്പെട്ടു….

Read More