Headlines

മഴവില്ലഴക് പാരീസിലേക്ക്; ലയണൽ മെസി ഇനി പി എസ് ജിയുടെ താരം

  ബാഴ്‌സലോണ വിട്ട സൂപ്പർ താരം ലയണൽ മെസ്സി ഇനി ഫ്രഞ്ച് ക്ലബ് പി എസ് ജിയിലേക്ക്. പി എസ് ജിയുടെ ഓഫർ മെസ്സി അംഗീകരിച്ചതായി സ്‌പോർട്‌സ് ജേർണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ട്വീറ്റ് ചെയ്തത്. 2024 വരെ രണ്ട് വർഷത്തെ കരാറാണ് പി എസ് ജിയുമായി മെസ്സിക്കുള്ളതെന്നാണ് റിപ്പോർട്ട്. സീസണിൽ 35 ദശലക്ഷം യൂറോയാണ് പ്രതിഫലം. അതേസമയം പി എസ് ജിയോ മെസ്സിയോ ഇക്കാര്യത്തിൽ സ്ഥീരീകരണം നൽകിയിട്ടില്ല.

Read More

ഇടത് പ്രവേശനം കെ എം മാണിക്ക് ലഭിച്ച അംഗീകാരം; മുന്നിലുള്ളത് തദ്ദേശ തെരഞ്ഞെടുപ്പെന്ന് ജോസ് കെ മാണി

ഇടതുമുന്നണി പ്രവേശനം കെ എം മാണിക്ക് കിട്ടിയ അംഗീകാരമെന്ന് ജോസ് കെ മാണി. മുന്നിലുള്ളത് തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾക്ക് സമയമായിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീന മേഖലകളിലെ സീറ്റ് ആവശ്യപ്പെടുമെന്നും ജോസ് കെ മാണി പറഞ്ഞു   വ്യാഴാഴ്ച ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് ജോസ് വിഭാഗത്തെ ഘടകക്ഷിയാക്കാൻ ധാരണയായത്. പുറത്തു നിർത്തി സഹകരിപ്പിക്കുന്നതിന് പകരം ഘടകക്ഷിയാക്കി സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്ന് സിപിഎം നിലപാട് എടുത്തിരുന്നു.   സിപിഐയുടെ കൂടി എതിർപ്പ് ഇല്ലാതായതോടെയാണ് ജോസ് കെ…

Read More

ചീട്ടുകൊട്ടാരമായി രാജസ്ഥാന്‍; കൊല്‍ക്കത്തയ്ക്ക് 37 റണ്‍സ് ജയം

ദുബായ്: ദുബായിലെ പിച്ചില്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ ചീട്ടുകൊട്ടാരം പോലെ വീണുടഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 37 റണ്‍സ് ജയം. ചെന്നൈ, പഞ്ചാബ് ടീമുകളെ വിറപ്പിച്ച രാജസ്ഥാന്‍ റോയല്‍സിന് ഷാര്‍ജ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ഒന്നുപൊരുതാന്‍ പോലും കഴിഞ്ഞില്ല. കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന്‍ ടീം 137 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. സീസണില്‍ രാജസ്ഥാന്റെ ആദ്യ പരാജയമാണിത്.   ജോസ് ബട്‌ലറൊഴികെ (16 പന്തില്‍ 21) രാജസ്ഥാന്‍ നിരയില്‍ ആര്‍ക്കും റണ്‍സടിക്കാന്‍ കഴിഞ്ഞില്ല. സ്റ്റീവ് സ്മിത്ത്…

Read More

യുക്രെയ്‌ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ 13 മരണം; 456 ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ

  മോസ്കോ ∙ യുക്രെയ്‌‌ന്റെ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ ഒരു കുട്ടി ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. തജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ പൗരന്മാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. 75 പേർക്ക് പരുക്കേറ്റു. റഷ്യയുടെ മധ്യഭാഗത്തുള്ള ടാറ്റർസ്ഥാൻ മേഖലയിലാണ് ആക്രമണമുണ്ടായത്. രാജ്യാതിർത്തിയിൽ നിന്ന് 1,000 കിലോമീറ്ററിലധികം ദൂരെ സ്ഥിതി ചെയ്യുന്ന നിഷ്നെകാമ്സ്ക് എന്ന വ്യാവസായിക നഗരത്തിലെ എണ്ണ ശുദ്ധീകരണശാല ആക്രമിച്ചെന്ന് യുക്രെയ്‌ൻ സ്ഥിരീകരിച്ചു. ഊർജ വിഭവങ്ങളാൽ സമ്പന്നമായ റഷ്യയുടെ ടാറ്റർസ്ഥാൻ മേഖലയിലെ എണ്ണ ശുദ്ധീകരണശാലകൾ ലക്ഷ്യമിട്ടാണ് യുക്രെയ്‌ൻ ആക്രമണമെന്ന് റിപ്പോർട്ടുകളുണ്ട്.യുക്രെയ്‌ൻ തൊടുത്ത…

Read More

വീടുകളിൽ ചികിത്സയിലുള്ള കോവിഡ് രോഗികള്‍ പുറത്തിറങ്ങിയാല്‍ കർശന നിയമനടപടി; വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ . ആർ. രേണുക

ജില്ലയിൽ കോവിഡ് പോസിറ്റീവായി വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ പങ്കെടുക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും പകർച്ചവ്യാധി നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ഇപ്പോൾ ചികിത്സയിലുള്ള 3240 പേരിൽ 2800 പേരും വീടുകളിൽ തന്നെയാണുള്ളത്. വീടുകളിൽ ചികിത്സയിലുള്ള ആരും നിരീക്ഷണ കാലയളവ് പൂർത്തിയാകുന്നത് വരെ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആവാൻ പാടില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ…

Read More

കുനൂർ അപകടം; ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുത്തു

  കൂനൂരിൽ അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോൺ കോയമ്പത്തൂരിലെ ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. അപകടത്തെകുറിച്ചറിയുന്ന കൂടുതൽ പേരിൽനിന്നും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. മലയാളിയായ കോയമ്പത്തൂര്‍ തിരുവളളുവര്‍ നഗറില്‍ താമസിക്കുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ വൈ ജോയിയാണ് വീഡിയോ പകര്‍ത്തിയത്. ഹെലികോപ്റ്റര്‍ കനത്ത മൂടല്‍മഞ്ഞിലേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു. ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങളറിയാനാണ് മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കുന്നത്. വീഡിയോ…

Read More

വിമത തൃണമൂൽ നേതാവിന്റെ സഹായിയുടെ വീട്ടിൽ റെയ്ഡ്: കണ്ടെത്തിയത് 28 കോടി രൂപയും 15 കിലോ സ്വർണവും

  പശ്ചിമ ബംഗാളിൽ മുൻ ബസ് ഡ്രൈവറുടെ വീട്ടിൽ നടന്ന റെയ്ഡിൽ കണ്ടെത്തിയത് 28 കോടി രൂപയും 15 കിലോ സ്വർണവും. വിമത തൃണമൂൽ നേതാവ് അനുബൃത മൊണ്ഡലിന്റെ സഹായി മിനാർ മൊണ്ഡലാണ് അറസ്റ്റിലായത്. മമത ബാനർജിക്ക് അധികാരം നഷ്ടപ്പെട്ടതിനു പിന്നാലെ തൃണമൂൽ കോൺഗ്രസിലുണ്ടായ തർക്കത്തിൽ വിമത പക്ഷത്തിനൊപ്പം ചേർന്ന നേതാവാണ് അനുബൃത മൊണ്ഡൽ.     ഒരു ബസ് ഡ്രൈവറായ മിനാർ മൊണ്ടൽ, ഈ മാസം ആദ്യം ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത ക്യാമ്പിൽ ചേർന്ന…

Read More

സ്വാഭാവിക ജാമ്യം നേടി പോറ്റിയും ഇന്ന് പുറത്തിറങ്ങുമോ? ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കും എസ്‌ഐടിയ്ക്കും ഇന്ന് നിര്‍ണായക ദിവസം

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അറസ്റ്റ് ചെയ്ത് 90 ദിവസം പൂര്‍ത്തിയായി സാഹചര്യത്തില്‍ കട്ടിളപ്പാളി കേസില്‍ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനാകാന്‍ കഴിയും. കട്ടിള പാളി കേസില്‍ ഇന്ന് തന്ത്രി കണഠരര് രാജിവരും ജാമ്യ അപേക്ഷ സമര്‍പ്പിക്കും. മൂന്നാം തീയതിയാണ് കോടതി ദ്വാരപാലക പാളി കേസില്‍…

Read More

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുര്‍മുഖ് സിംഗ് ബാലി അന്തരിച്ചു

  ഷിംല: ഹിമാചല്‍പ്രദേശ് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുര്‍മുഖ് സിംഗ് ബാലി അന്തരിച്ചു. ഡല്‍ഹി എയിംസില്‍ വച്ചായിരുന്നു അന്ത്യം. 67 വയസായിരുന്നു. 1954 ജൂലൈ 27 ന് കാന്‍ഗ്രയിലാണ് ബാലിയുടെ ജനനം.1998, 2003, 2007, 2012 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നാല് തവണ നഗ്രോട്ട ബഗ്വാനില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഭക്ഷ്യ വിതരണ, ഗതാഗത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 1990 മുതല്‍ 1997 വരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിചാര്‍ മഞ്ചിന്റെ കണ്‍വീനറായിരുന്നു.1995 മുതല്‍ 1998…

Read More

പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്; ഷോപ്പിംഗ് മാൾ സംഘർഷത്തിൽ സേനയിൽ അമർഷം

തിരുവനന്തപുരം: ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരനും സഹോദരിക്കുമെതിരെ കേസെടുത്തതില്‍ സേനയ്ക്കുള്ളില്‍ കടുത്ത അമര്‍ഷമെന്ന് റിപ്പോര്‍ട്ട്. എസ്എഫ്‌ഐ പ്രവര്‍ത്തര്‍ പൊലീസുകാരനെ മര്‍ദിച്ചിട്ടും, പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസിനെതിരെ കേസെടുത്തു എന്നാണ് സേനയ്ക്കുള്ളില്‍ ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.എസ്എഫ്‌ഐക്കാരുടെ പരാതിയില്‍ എആര്‍ ക്യാമ്പിലെ സിപിഒ ആയ മിഥുന്‍ റോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകളാണെന്നും കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് കേസെന്നുമാണ് ആക്ഷേപം. മിഥുന്റെ പരാതിയില്‍ എസ്എഫ്‌ഐക്കാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് നിസ്സാരമായ വകുപ്പുകള്‍ മാത്രമാണെന്നും ഇവര്‍ ആരോപിക്കുന്നു. പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയായേക്കും.ഇന്നലെ മാള്‍…

Read More