സംസ്ഥാനത്ത് ഇന്ന് 2230 പേർക്ക് കൊവിഡ്, 14 മരണം; 3722 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 2230 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂർ 161, തൃശൂർ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80, പാലക്കാട് 73, ഇടുക്കി 61, വയനാട് 46, കാസർഗോഡ് 44 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,826 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5…

Read More

ഇന്ന് കൊവിഡ് മൂലം 22 മരണം; 80 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു

22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കൊല്ലം വാഴത്തോപ്പ് സ്വദേശി ജോര്‍ജ് (69), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ ആലപ്പുഴ കീരിക്കാട് സ്വദേശി കരുണാകരന്‍ (85), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ കോട്ടയം താഴത്തങ്ങാടി സ്വദേശി ജേക്കബ് ജോര്‍ജ് (82), ആലപ്പുഴ തായിക്കല്‍ സ്വദേശി എ.എന്‍. മുകുന്ദന്‍ (57), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ ആലപ്പുഴ അദികാട്ടുകുളങ്ങര സ്വദേശിനി ജാസ്മിന്‍ സക്കീര്‍ (39), സെപ്റ്റംബര്‍ 18ന് മരണമടഞ്ഞ കൊല്ലം സ്വദേശി സദാശിവന്‍ (90), ആലപ്പുഴ സ്വദേശി…

Read More

ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാല് മാസവും തുടരും; നൂറ് ദിവസത്തെ പ്രത്യേക കർമ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് നൂറ് ദിവസത്തെ പ്രത്യേക കർമപരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ് ദിവസം കൊണ്ട് നൂറ് പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ഓണത്തിന് ആരംഭിച്ച ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസം തുടരും. റേഷൻ കടകൾ വഴി ഇപ്പോൾ വിതരണം ചെയ്യുന്നതു പോലെ തന്നെ കിറ്റ് വിതരണം ചെയ്യും. ഓണക്കാലത്ത് 88 ലക്ഷം ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. സാമൂഹ്യക്ഷേമ പദ്ധതികളാണ് സർക്കാരിന്റെ മുഖമുദ്രയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 ഐടിഎ…

Read More

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

  ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.     ബോംബുകളും എആർ-15 (AR-15) റൈഫിളുമായി ഡാലസിലെ സ്റ്റേഡിയത്തിലേക്ക് മൂന്ന് പേർ എത്തുന്നൂവെന്നാണ് അധികൃതർക്ക് ലഭിച്ച ഭീഷണി. മെസ്സിയുടെ പേര് പരാമർശിച്ചുകൊണ്ടാണ് ഭീഷണി ഉയർന്നത്. ജൂലൈ 7-ന് ഈജിപ്തിനെതിരെ നടന്ന അർജന്റീനയുടെ മത്സരവുമായി ബന്ധപ്പെട്ടായിരുന്നു…

Read More

വയനാട്ടില്‍ ഒരു കൊവിഡ് മരണം കൂടി

കല്‍പറ്റ: വയനാട്ടില്‍ അര്‍ബുദ രോഗത്തിന് ചികില്‍സയിലിരിക്കെ കൊവിഡ് ബാധിതനായ മധ്യ വയസ്‌കന്‍ മരിച്ചു. പടിഞ്ഞാറത്തറ പുതുശ്ശേരിക്കടവ് മടത്തില്‍ വീട്ടില്‍ മമ്മൂട്ടിയാണു മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മരിച്ചത്. ഭാര്യ: ആയിശ. മക്കള്‍: ഇബ്രാഹിം, റിയാസ്, സാബിത്ത്. മരുമക്കള്‍: റംഷിന, മുബീന. സലാല കെഎംസിസി ഭാരവാഹി മടത്തില്‍ അബ്ദുല്ല സഹോദരനാണ്.

Read More

കൊവിഡ് വ്യാപനം: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗം ചേരുന്നു

  രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നിർണായക യോഗം വിളിച്ചു ചേർത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് യോഗം ചേർന്നത്. കൊവിഡ് സാഹചര്യം വിലയിരുത്താനും തുടർ നടപടികൾ ആലോചിക്കാനുമാണ് യോഗം വിളിച്ചത്. രാജ്യത്ത് കഴിഞ്ഞ 5 ദിവസമായി രണ്ട് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് 2.73 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

Read More

ബിന്ദുവിന്റെ മകൾക്ക് തുടർ ചികത്സ; ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുള്ള അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയെ ഇന്ന് തുടർ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കും.ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.നവമിയുടെ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലെത്തിയപ്പോഴാണ് ശുചിമുറി കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്. അതേസമയം ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ നീക്കം. വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.പത്തനംതിട്ടയിലെ വീണ ജോർജിന്റെ വീടും, തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയും, ഓഫീസും…

Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 760 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 33,680 രൂപയിലെത്തി. ഗ്രാമിന് 4210 രൂപയായി. 34,440 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. 2020 ഓഗസ്റ്റ് മുതൽ സ്വർണത്തിന് 8320 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1715 ഡോളറായി കുറഞ്ഞു. ഒരു മാസത്തിനിടെ 134 ഡോളറിന്റെ കുറവാണുണ്ടായത് ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 259 രൂപ കുറഞ്ഞ് 45,049…

Read More

‘മലവെള്ളപ്പാച്ചിലില്‍ ഈട്ടിയായാലും തേക്കായാലും കടപുഴകിപ്പോകും’; കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കെ സുധാകരനെതിരെ ഒളിയമ്പുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മലവെള്ളപ്പാച്ചിലില്‍ ഈട്ടിയായാലും തേക്കായാലും കടപുഴകിപോകുമെന്നും സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഈ തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് ഒരു മലവെള്ള പാച്ചിലാണ്. ഈ മലവെള്ളപാച്ചില്‍ ഇങ്ങനെ പാഞ്ഞുവരുമ്പോള്‍ ഈട്ടിത്തടിയോ തേക്കിന്റെ തടിയോ നിന്നാല്‍ കടപുഴകി അങ്ങ് പോകും. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് യുഡിഎഫിന്റെ സ്ഥാനാര്‍ഥികളുടെ സൗന്ദര്യം നോക്കിയോ അവരുടെ പാരമ്പര്യം നോക്കിയോ അല്ല. എല്‍ഡിഎഫിനെതിരെ വിധിയെഴുതാന്‍ കാത്തുനില്‍ക്കുന്ന ഒരു ജനസമൂഹത്തിനു മുന്‍പില്‍ സ്ഥാനാര്‍ഥിയുടെ പാരമ്പര്യവും പൈതൃകവും സൗന്ദര്യവും ഒന്നും…

Read More

ഐ.പി.എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോള്‍‌‌ രണ്ടാം മത്സരം പഞ്ചാബും ഹൈദരാബാദും തമ്മിൽ

ഐ.പി.എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാൻ റോയൽസിനെ നേരിടുമ്പോള്‍‌ രണ്ടാം മത്സരം പഞ്ചാബും ഹൈദരാബാദും തമ്മിലാണ്. എങ്ങനെയും പ്ലേ ഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാജസ്ഥാന്‍ ഇറങ്ങുമ്പോള്‍ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനാകും ഡല്‍ഹിയുടെ ശ്രമം. മറുവശത്ത് അവസാന സ്ഥാനക്കാരുടെ പോരാട്ടമാണ് നടക്കുന്നത്. പോയിന്‍റ്  ടേബിളിലെ അവസാന രണ്ട് സ്ഥാനക്കാരായ പഞ്ചാബും സൺറൈസേഴ്സും പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാകും കളത്തിലിറങ്ങുക. പോയിന്‍റ്  ടേബിളില്‍ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാനും രണ്ടാം സ്ഥാനത്തുള്ള പഞ്ചാബും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അബൂദബിയില്‍…

Read More