കേരള സര്‍വകലാശാലയില്‍ പ്രതിസന്ധി ഒഴിയുന്നില്ല; സൂപ്പര്‍ അഡ്മിന്‍ ആക്‌സസ് വിസിക്ക് മാത്രം ആക്കണമെന്ന ആവശ്യം തള്ളി

കേരള സര്‍വകലാശാലയില്‍ ഫയലുകള്‍ നിയന്ത്രണത്തിലാക്കാനുള്ള വൈസ് ചാന്‍സലറുടെ നീക്കത്തിന് തിരിച്ചടി. വൈസ് ചാന്‍സിലറുടെ നിര്‍ദേശം അംഗീകരിക്കാതെ ഇ-ഫയലിംഗ് പ്രൊവൈഡേഴ്‌സ്. സൂപ്പര്‍ അഡ്മിന്‍ ആക്‌സസ്, വിസിക്ക് മാത്രം ആക്കണമെന്ന ആവശ്യം തള്ളി. ഡിജിറ്റല്‍ ഫയലിംഗ് പൂര്‍ണമായി തന്റെ നിയന്ത്രണത്തില്‍ വേണമെന്ന ആവശ്യമാണ് വിസി ഉയര്‍ത്തുന്നത്. സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ട കെല്‍ട്രോണിന്റെ അനുമതി വേണമെന്ന് കമ്പനി പറയുന്നു. കഴിഞ്ഞ ദിവസം വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകള്‍ അയക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. പകരം കെ എസ്…

Read More

പാലാരിവട്ടം പാലം അടിയന്തരമായി പുതുക്കിപ്പണിയണമെന്നാവശ്യപ്പെട്ട് കേരളത്തിന്റെ പുതിയ അപേക്ഷ

തിരുവനന്തപുരം: പാലാരിവട്ടം പാലം അടിയന്തരമായി പുതുക്കിപ്പണിയാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കേരളത്തിന്റെ പുതിയ അപേക്ഷ. ഇപ്പോൾ അറ്റകുറ്റപ്പണി നടത്തിയാൽ പരമാവധി 20 വർഷം മാത്രമേ പാലത്തിന് ആയുസ് ഉണ്ടാകുകയുള്ളവെന്നും പാലം പുതുക്കി പണിതാൽ 100 വർഷം വരെ നിലനിൽക്കുമെന്നും അപേക്ഷയിൽ സർക്കാർ വ്യക്തമാക്കുന്നു. അടിയന്തരമായി പാലാരിവട്ടം മേൽപ്പാലം ഗതാഗത യോഗ്യമാക്കണം. അല്ലെങ്കിൽ കൊച്ചിയിലെ ഗതാഗതം സ്തംഭിക്കും. സെപ്റ്റംബറിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം തുറക്കുന്നത് പാലാരിവട്ടത്തെ സ്ഥിതി രൂക്ഷമാക്കുമെന്നും സർക്കാർ അപേക്ഷയിൽ ബോധിപ്പിച്ചു.ബല പരിശോധന നടത്തിയതു കൊണ്ടു മാത്രം…

Read More

കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഉത്സവങ്ങൾക്ക് 1500 പേരെ പങ്കെടുപ്പിക്കാൻ അനുമതി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. ഉത്സവങ്ങളിൽ 1500 പേരെ പങ്കെടുപ്പിക്കാൻ അനുമതി നൽകി. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ശിവരാത്രി അടക്കമുള്ള ഉത്സവങ്ങൾക്ക് ഇളവ് ലഭിക്കും. ആറ്റുകാലിൽ പൊങ്കാല റോഡുകളിൽ ഇടാൻ അനുമതിയില്ല. അങ്കണവാടികൾ ഫെബ്രുവരി 14 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ, ക്രഷുകൾ, കിൻഡർ ഗാർഡൻ ക്ലാസുകൾ തുടങ്ങിയവ തിങ്കളാഴ്ച മുതൽ ഓഫ് ലൈനായി പ്രവർത്തിക്കും.  

Read More

ആലപ്പുഴയിലെ കൊലപാതകങ്ങൾ: ഇന്ന് സർവകക്ഷി യോഗം ചേരും; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ്

  ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. കസ്റ്റഡിയിലുള്ളവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ് ഡി പി ഐ നേതാവ് ഷാനിനെ കൊലപ്പെടുത്താൻ എത്തിയ സംഘത്തിന് വാഹനം നൽകുക മാത്രമാണ് ചെയ്തതെന്നാണ് അറസ്റ്റിലായ രണ്ട് പേർ നൽകിയ മൊഴി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഒമ്പതരയോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി നിത്യാനന്ദ റായി ഇന്ന് ആലപ്പുഴയിൽ എത്തുന്നുണ്ട്….

Read More

രണ്ട് മുന്നണികളും തകരും; 35 സീറ്റ് കിട്ടിയാൽ ബിജെപി ഭരിക്കുമെന്ന് ആവർത്തിച്ച് കെ സുരേന്ദ്രൻ

ഇത്തവണ കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിക്ക് ഭരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. 35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കുമെന്ന് സുരേന്ദ്രൻ ആവർത്തിച്ചു. ബാലുശ്ശേരി മൊടക്കല്ലൂർ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ ഇരു മുന്നണികളും തെരഞ്ഞെടുപ്പിൽ തകരും. മൂന്നാം ബദലിനായി കേരളത്തിലെ വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. മഞ്ചേശ്വരത്ത് മുന്നണികൾക്ക് ആശയ പാപ്പരത്തമാണ്. എൽഡിഎഫ് സഹായിച്ചാലും യുഡിഎഫിന് മഞ്ചേശ്വരത്ത് ജയിക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ കര്‍മപദ്ധതി; രണ്ടാംഘട്ടം ഫെബ്രുവരി 15ന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനും ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എത്രയുംവേഗം വര്‍ധിപ്പിക്കും. 133 കേന്ദ്രങ്ങളാണ് സംസ്ഥാനത്തിന് ആദ്യഘട്ടമായി അനുവദിച്ചത്. എന്നാല്‍, കൂടുതല്‍ വാക്‌സിനെത്തിയതോടെ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി വരുന്നു. ഇപ്പോള്‍ 141 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് 249 വരെയാക്കാനാണ് ഈ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം…

Read More

ലാവ്‌ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ

എസ് എൻ സി ലാവ്‌ലിൻ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപക്ഷേ. പ്രതി ആർ ശിവദാസനാണ് അപേക്ഷ നൽകിയത്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് അപേക്ഷ. കേസിൽ നിന്നും പിണറായി വിജയൻ, കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെ കേരളാ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യർ, ആർ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. കേസിൽ സുപ്രീം കോടതിയിൽ സിബിഐ ഹർജി നൽകുകയായിരുന്നു. പിണറായി…

Read More

ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

തിരുവല്ലയിൽ ഹർത്താലിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ച നേതാവ് റിമാൻഡിൽ. CSDS നേതാവ് അജിമോൻ ചാലാക്കേരിയിൽ ആണ് റിമാൻഡിൽ ആയത്. കാലടി സ്വദേശി സിജുവിന്റെ പരാതിയിലാണ് കേസ്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ആണ് ചുമത്തിയത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് തടഞ്ഞത്. 14 ദിവസം റിമാൻഡ് ചെയ്ത് മാവേലിക്കര സബ്ജയിലേക്ക് അയച്ചു. തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി പോയ കാന്‍സര്‍ രോഗിയെ ഇന്നലെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്. തുടര്‍ന്ന് രോഗിയുടെ ബന്ധുക്കളും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പത്ത് ദിവസം മുമ്പ്…

Read More

ഉവൈസിയുടെ കാറിന് നേരെ വെടിവെപ്പ്

മറ്റൊരു : മജിലിസ് നേതാവ് അസദുദ്ദീൻ ഉവൈസിയുടെ കാറിന് നേരെ വെടിവെപ്പ്. ബൈക്കിലെത്തിയ സംഘമാണ് വെടിവെച്ചത്. ആക്രമണത്തിൽ തനിക്ക് പരുക്കൊന്നും പറ്റിയിട്ടില്ലെന്ന് കാറിന്റെ ടയർ പഞ്ചറായതിനാൽ മറ്റൊരു കാറിൽ ഡൽഹിയിലേക്ക് തിരിച്ചതായും ഉവൈസി പറഞ്ഞു. യു പിയിലെ മീററ്റിലെ കിത്തൗറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യു പിയിലെ ഛജാർസി ടോൾ പ്ലാസക്ക് സമീപമാണ് ആക്രമണം. കാറിന് നേരെ നാല് വെടിവെച്ചു. ബൈക്കിൽ മൂന്ന് പേര് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേര് വെടിവെച്ചതും ഉവൈസി…

Read More