വയനാട് കൊളഗപ്പാറ കവലയ്ക്ക് സമീപം ദേശിയപാതയിൽ വാഹനാപകടം

കൊളഗപ്പാറ കവലയ്ക്ക് സമീപം എട്ടു മണിയോടെയാണ് അപകടം.കാറ്, ബൈക്ക്, ലോറി എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.കാറില്‍ സഞ്ചരിച്ചിരുന്ന ഷാഹുല്‍(34), റാഷിദ് (25) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇതില്‍ ഷാഹുലിന്റെ പരുക്ക് ഗുരുതരമാണന്നാണ് ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന വിവരം.  

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ

സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയുമായും എഐസിസി പ്രതിനിധികളുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തും. സ്ക്രിനീങ്ങ് കമ്മിറ്റി പട്ടിക കൈമാറിയാൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേർന്ന് അന്തിമ തീരുമാനം എടുക്കും.ആദ്യഘട്ടത്തിൽ 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. 20 സിറ്റിംഗ് സീറ്റുകളിൽ അടക്കം 40 സീറ്റുകളിൽ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ തീരുമാനത്തിൽ എത്തിയിട്ടുണ്ട്.സംവരണ മണ്ഡലങ്ങൾ, ഒറ്റപ്പേര് മാത്രമുളള മണ്ഡലങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് 40 സീറ്റ്. ബാക്കിയുള്ള 20 സീറ്റ്…

Read More

പാകിസ്താനെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്

  ഭീകരരുടെ താവളമായ പാകിസ്താന് കനത്ത പ്രഹരവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത്. പാകിസ്താനെ അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയാണ് ബ്രിട്ടണ്‍ ഉത്തരവിറക്കിയത്. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ നിയമത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇത് പ്രകാരമാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം, ഫണ്ടുകളുടെ കൈമാറ്റം ചട്ടങ്ങള്‍ 2017 നിയമമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. 3 ZA ഷെഡ്യൂളിന് കീഴിലുള്ള നിയമ പ്രകാരം 21 രാജ്യങ്ങളെയാണ് അതീവ അപകടകരമായ രാജ്യങ്ങളുടെ…

Read More

ലോകകപ്പ് ഫൈനൽ ആഘോഷം; വിജയാഘോഷങ്ങൾ അക്രമത്തിലേക്ക് പോകരുത്, നിർദേശവുമായി കൊച്ചി സിറ്റി പൊലീസ്

  ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കൊച്ചി സിറ്റി പൊലീസ്. വിജയാഘോഷങ്ങൾ ഒരു കാരണവശാലും അക്രമസംഭവങ്ങളിലേക്കോ ഫാൻ ഫൈറ്റുകളിലേക്കോ (Fan Fights) നയിക്കരുത്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.     2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം വിജയാഘോഷങ്ങളുടെ പേരിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കൽ, ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതവേഗത്തിലും അപകടകരമായും വാഹനമോടിക്കൽ, വാഹനങ്ങളിൽ അനുവദനീയമായതിലധികം ആളുകളെ കയറ്റി…

Read More

ആഞ്ഞടിച്ച് തൂഫാന്‍: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ; 140 കിലോ കഞ്ചാവ്

  ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇതുവരെ 9896 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 21 കിലോയിലധികം എംഡിഎംഎയും 1140 കിലോയിലധികം കഞ്ചാവും പിടികൂടി. (10000 cases registered as part of operation toofan)     ലഹരിക്കേസുകളില്‍ വിചാരണ കാര്യക്ഷമമാക്കുന്നതിനായി മൂന്നിടത്ത് പുതിയ എന്‍ഡിപിഎസ് കോടതികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി…

Read More

2019ൽ കോഴിക്കോട് നിന്ന് കാണാതായ യുവാവിനെ കുറിച്ച് നിർണായക വിവരം; വിജിൽ മരിച്ചെന്നും സരോവരത്ത് കുഴിച്ചുമൂടിയെന്നും സുഹൃത്തുക്കളുടെ മൊഴി

കോഴിക്കോട്: എലത്തൂർ സ്വദേശിയായ യുവാവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കാണാതായ എലത്തൂർ സ്വദേശി വിജിൽ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നു പൊലീസ് അറിയിച്ചു. യുവാവ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകുകയായിരുന്നു. മൃതദേഹം സരോവരം ഭാഗത്തു കുഴിച്ചു മൂടിയെന്നും മൊഴിയിൽ പറയുന്നു. സുഹൃത്തുക്കളായ നിജില്‍, ദീപേഷ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 2019ലാണ് യുവാവിനെ കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ…

Read More

വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്

  തിരുവനന്തപുരം: വാക്‌സിനെടുക്കുന്നവരും എടുക്കാന്‍ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന വ്യാജസന്ദേശത്തിനെതിരെ ആരോഗ്യമന്ത്രി വീണാ ജോർജ്. ചിക്കന്‍ കഴിച്ച രണ്ടുപേര്‍ മരിച്ചു. കാറ്ററിംഗുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുത് എന്നാണ് വ്യാജ ശബ്ദ സന്ദേശം. ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തുന്ന ആളുടേതാണ് ശബ്ദ സന്ദേശം. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. എന്നാലിത് തെറ്റാണെന്നും, പിന്നിലാരെന്ന് കണ്ടെത്തി പകർച്ചവ്യാധി നിരോധനനിയമപ്രകാരം കേസെടുക്കുമെന്നും…

Read More

സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 201 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചതാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17,പാലക്കാട് 14, കോട്ടയം…

Read More

വിമർശനവുമായി ഷാഫി പറമ്പിൽ; നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം

സർക്കാറിനെതിരെ പ്രതിപക്ഷം ഉയർത്തിയ അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ഷാഫി പറമ്പിൽ. സ്പേസ് പാർക്കിന് പിന്നാലെ ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൽട്ടന്റ് സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് ഒഴിവാക്കിയതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ രം​ഗത്തെത്തിയത്. നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. മകളുടെ കമ്പനിക്ക്‌ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സുമായുള്ള ബന്ധം പുറത്ത് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് ശിവശങ്കരനെയടക്കം സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ഷാഫി ആരോപിച്ചു. സ്വർണകടത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ…

Read More

കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ലഭിക്കണം, ദിലീപിനെ കുടുക്കാൻ ശ്രമിച്ചവർ തെറ്റുകാരാണെന്ന് തെളിയിക്കപ്പെട്ടു’: മേജർ രവി

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ മേജർ രവി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. കേസിൽ ദിലീപിനനുകൂലമായ കോടതി വിധി വന്നതിൽ തനിക്ക് സന്തോഷമുണ്ട്. കേസ് സമഗ്രമായി പരിശോധിച്ച കോടതിയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിച്ചു.ദിലീപിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് മേജർ രവിയുടെ പ്രതികരണം. അതോടൊപ്പം ഈ കേസിലെ യഥാർത്ഥ കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘നടിയെ ആക്രമിച്ച കേസിൽ ദിലീപിനനുകൂലമായ കോടതി വിധിയിൽ…

Read More