തമിഴ്‌നാട് തൂത്തുക്കൂടിയിൽ ശ്രീലങ്കൻ ബോട്ടിൽ നിന്നും കോടികളുടെ മയക്കുമരുന്നും ആയുധങ്ങളും പിടികൂടി

തമിഴ്‌നാട് തൂത്തുക്കുടി തീരത്തിന് സമീപം ആയുധങ്ങളും മയക്കുമരുന്നുകളുമായി എത്തിയ ശ്രീലങ്കൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. 100 കിലോ ഹെറോയിൻ, 20 പെട്ടികളിലായി സൂക്ഷിച്ച സിന്തറ്റിക് മയക്കുമരുന്ന്, അഞ്ച് തോക്കുകൾ, സാറ്റലൈറ്റ് ഫോൺ എന്നിവ ബോട്ടിൽ നിന്ന് പിടിച്ചെടുത്തു.   ആറ് ശ്രീലങ്കൻ സ്വദേശികളെ കസ്റ്റഡിയിലെടുത്തു. പാക്കിസ്ഥാനിലെ കറാച്ചിയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മയക്കുമരുന്നുമായി പോയ ഷെനായ ദുവ എന്ന ശ്രീലങ്കൻ ബോട്ടാണ് പിടിയിലായത്. കോസ്റ്റ് ഗാർഡിന്റെ വൈഭവ് കപ്പലാണ് ബോട്ട് തടഞ്ഞതു പരിശോധന നടത്തിയതും സംഭവത്തിൽ എൻ…

Read More

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ശാസ്ത്രജ്ഞന് ഐ സി എ ആർ – ജവഹർലാൽ നെഹ്റു അവാർഡ്

വൈത്തിരി: കൃഷി അനുബന്ധ ശാസ്ത്ര വിഷയങ്ങളിലെ 2019 വർഷത്തിലെ മികച്ച ഗവേഷണ പ്രബന്ധങ്ങൾക്കുള്ള ഐസിഎ ആർ – ജവഹർലാൽ നെഹ്റു അവാർഡിന് പൂക്കോട് വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് സർവകലാശാലയിലെ വെറ്ററിനറി – പൊതു ജന ആരോഗ്യ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ ഡോ. ജെസ് വർഗീസ് അർഹനായി. ആദ്യമായാണ് വെറ്ററിനറി സർവകലാശാലയിലെ ഒരു ശാസ്ത്രജ്ഞന് ഈ ഒരു അവാർഡ് ലഭിക്കുന്നത് .കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമർ ,കൈലാഷ് ചൗധരി എന്നിവർ പങ്കെടുത്ത ഐസിഎആറിൻ്റെ 92 ആം…

Read More

ആര്‍സിബി ഇന്ന് പഞ്ചാബിനെതിരേ; ജയം തുടരാന്‍ കോലിപ്പട: ജയിക്കാനുറച്ച് പഞ്ചാബും

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ആര്‍സിബി ഇറങ്ങുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ ക്ഷീണത്തിലാണ് പഞ്ചാബിന്റെ വരവ്.   എല്ലാ സീസണിലും തോറ്റ് തുടങ്ങുന്ന കോലിപ്പട ഇത്തവണ തകര്‍പ്പന്‍ ജയത്തോടെയാണ് 13ാം സീസണിലേക്കുള്ള വരവറിയിച്ചത്. എല്ലാ സീസണിലും ബൗളിങ് ടീമിന് തലവേദന…

Read More

മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്നുറപ്പാണ്; ഇതാണ് ലോകായുക്ത ഭേദഗതിക്ക് നീക്കമെന്ന് ചെന്നിത്തല

  ലോകായുക്ത ഭേദഗതി ഓർഡിനൻസിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ രമേശ് ചെന്നിത്തല. സർക്കാർ വീഴുമെന്ന് കോടിയേരി തന്നെ സമ്മതിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ ബിന്ദുവിനും എതിരെയുള്ള ഹർജികളിലെ വിധിയെ ഭയന്നാണ് നിയമഭേദഗതിക്കുള്ള തിരക്കിട്ട നീക്കം. മുഖ്യമന്ത്രിക്കെതിരെ വിധി വരുമെന്നുറപ്പാണ്. അതുഭയന്നാണ് നിയമസഭ കൂടുന്നതിന് പോലും നിൽക്കാതെ ഭേദഗതി ഓർഡിനൻസിന് നീക്കമെന്നും ചെന്നിത്തല പറഞ്ഞു അപ്പീൽ ഇല്ലാത്തതിനാൽ ഇപ്പോഴത്തെ നിയമം അനുസരിച്ച് ലോകായുക്ത തീരുമാനിച്ചാൽ ഒരു സർക്കാരിനെ തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന്…

Read More

2026ൽ കനത്ത തോൽവി ഉണ്ടാകുമെന്ന വിഭ്രാന്തിയാണ് സർക്കാരിന്, കേരളത്തിൽ ഒരുകാലത്തും ഇല്ലാത്ത രൂക്ഷമായ വിലക്കയറ്റം: വി ഡി സതീശൻ

ജീവനക്കാർക്കും പെൻഷൻ കാർക്കുമായി ഒരു ലക്ഷം കോടി രൂപയാണ് സർക്കാർ നൽകാൻ ഉള്ളതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിയമസഭയിൽ.സർക്കാർ വിലാസം സംഘടനകൾ ഇവിടെ കൈകൊട്ടി കളിയാണ്. സപ്ലൈകോയിലും മെഡിക്കൽ സർവീസ് കോർപ്പറേഷനിലും കുടിശിക നൽകാത്തതിനാൽ മരുന്നും ഭക്ഷ്യധാന്യങ്ങളും ലഭിക്കുന്നില്ല. നികുതി കുറഞ്ഞാൽ ആളുകളുടെ കയ്യിൽ പണം ഉണ്ടാകും. എന്നാൽ ആ പണം ചെലവാക്കി നികുതി വരുമാനം വർദ്ധിപ്പിക്കാൻ എന്താണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. രൂക്ഷമായ ധന പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. വാർഷിക പദ്ധതി ആറുമാസം…

Read More

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു; സിഐ അടക്കം നാലുപേർക്ക് പരിക്ക്

  മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽ പെട്ടു. കളമശ്ശേരി പ്രീമിയർ ജങ്ഷനിലായിരുന്നു അപകടം. ഒരു സിഐ അടക്കം നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.ടി തോമസിന് അന്തിമോപചാരം അർപ്പിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം. തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാൽ മുഖ്യമന്ത്രി വൈകീട്ടോടെയാണ് പി.ടിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

Read More

24 മണിക്കൂറിനിടെ 1.73 ലക്ഷം പേർക്ക് കൂടി കൊവിഡ്; 3617 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,73,790 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 45 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. മെയ് മാസം തുടക്കത്തിൽ കൊവിഡ് പ്രതിദിന കേസ് 4.14 ലക്ഷം വരെയായി ഉയർന്നിരുന്നു. 3617 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 2,84,601 പേർ രോഗമുക്തി നേടി ഇതുവരെ 2,77,29,247 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,22,512 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 22,28,724…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.07 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,355 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1821, കൊല്ലം 1393, പത്തനംതിട്ട 315, ആലപ്പുഴ 1448, കോട്ടയം 644, ഇടുക്കി 682, എറണാകുളം 1907, തൃശൂർ 1222, പാലക്കാട് 1487, മലപ്പുറം 2306, കോഴിക്കോട് 849, വയനാട് 152, കണ്ണൂർ 592, കാസർഗോഡ് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,34,001 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,57,597 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം 8, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ 6 വീതം, കൊല്ലം, കോട്ടയം 5 വീതം, ആലപ്പുഴ 4, കോഴിക്കോട് 3, പാലക്കാട് 2, വയനാട്, കാസർഗോഡ് 1 വീതം ഒമിക്രോൺ സ്ഥിരീകരിച്ചത്. ഒരാൾ യുഎഇയിൽ നിന്നും വന്ന കർണാടക സ്വദേശിയാണ്. 35 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 7 പേർ ഹൈ റിസ്‌ക് രാജ്യത്തിൽ നിന്നും വന്നതാണ്….

Read More