Headlines

ബെഞ്ചമിൻ നെതന്യാഹുവിന്റെ കസേര ഇളകി; ഇസ്രായേലിൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സർക്കാർ രൂപീകരിക്കും

ഇസ്രായേലിൽ 12 വർഷം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക്. എട്ട് പ്രതിപക്ഷ കക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിക്കാൻ അന്തിമ ധാരണയിലെത്തി. ഇതോടെയാണ് നെതന്യാഹുവിന്റെ കസേര ഇളകിയത് യെർ ലാപിഡിന്റെ യെഷ് ആതിഡ് പാർട്ടി, ബ്ലൂ ആന്റ് വൈറ്റ് പാർട്ടി, യമിന പാർട്ടി, ഇസ്രായേൽ ബെയ്തിനു, ലേബർ പാർട്ടി, ന്യൂ ഹോപ് പാർട്ടി, മെർത്‌സ്, റാം, എന്നീ പാർട്ടികൾ ചേർന്നാണ് സർക്കാർ രൂപീകരിക്കുന്നത്. അറബ് ഇസ്ലാമിസ്റ്റ് പാർട്ടിയാണ് റാം. ഇസ്രായേൽ രാഷ്ട്രീയത്തിലെ അപൂർവമായ സംഭവമാണിത്. പാർലമെന്റായ നെസറ്റിൽ…

Read More

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നരകോടിയോളം രൂപയുടെ നിരോധിത പാൻമസാല പിടികൂടി

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ഒന്നരകോടിയോളം രൂപയുടെ നിരോധിത പാൻമസാല പിടികൂടി. ബാംഗ്ലൂരിൽ നിന്നും തിരൂരിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയിൽ നിന്നുമാണ് നിരോധിത പാൻ മസാലയായ ഹാൻസ് പിടികൂടിയത്. സംഭവത്തിൽ തിരൂർ സ്വദേശിയായ ഒരാളും, കർണാടക സ്വദേശിയായ രണ്ടുപേരും പിടിയിൽ. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കൂടി മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഒന്നര കോടിയോളം രൂപ വിലവരുന്ന നിരോധിത പാൻമസാലകൾ കൂടിയത്. ബാംഗ്ലൂരിൽ നിന്നും തിരൂരിലേക്ക് വന്ന ചരക്കുലോറിയിൽ നിന്നുമാണ് നിരോധിത പാൻ മസാലയായ…

Read More

കാസർകോട് ബേഡകത്ത് ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു

കാസർകോട് ബേഡകത്ത് ഭർത്താവിന്റെ മർദനമേറ്റ് യുവതി മരിച്ചു. കുറത്തിക്കുണ്ട് കോളനിയിലെ സുമിതയാണ്(23) മരിച്ചത്. ഭർത്താവ് അനിൽകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് വഴക്കിനിടെ സുമിതയെ അനിൽകുമാർ മർദിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Read More

ഒരു വർഷത്തിന് ശേഷം മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു

ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ചു. ഒരു വർഷത്തിലേറെയായി ഇവർ തടങ്കലിൽ തുടരുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മെഹബൂബയെ മോചിപ്പിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്തതിന് മുന്നോടിയായിട്ടായിരുന്നു നടപടി. മെഹബൂബയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോടതി ഉത്തരവിറക്കിയിരുന്നു. ഒക്ടോബർ 16ാം തീയതി മെഹബൂബ വാർത്താ സമ്മേളനം നടത്തുമെന്നാണ് അറിയുന്നത്. മെഹബൂബ മോചിതയായതിൽ സന്തോഷമുണ്ടെന്ന് മുൻ മുഖ്യമന്ത്രി കൂടിയായ ഒമർ…

Read More

തമിഴ്‌നാട്ടിൽ റാഗിംഗിന് ഇരയായ എംബിബിഎസ് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു

  തമിഴ്‌നാട് ധർമപുരിയിൽ സർക്കാർ മെഡിക്കൽ കോളജിൽ റാഗിംഗിന് ഇരയായ വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു. നാമക്കൽ സ്വദേശിയായ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. റാഗിംഗ് വിവരം പുറത്തറിഞ്ഞതോടെ നാല് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു ഡിസംബർ അഞ്ചിനാണ് വിദ്യാർഥി ആത്മഹത്യാശ്രമം നടത്തിയത്. ഇതിന് ശേഷമാണ് റാഗിംഗ് വിവരം പുറത്തുവന്നത്. ഒരാഴ്ചക്ക് ശേഷം മാത്രമാണ് അധികൃതർ വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിച്ചത്. കോളജ് ഡീനിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Read More

ദീപക്കിന്റെ ആത്മഹത്യ; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ലൈംഗികാരോപണം നേരിട്ടതിന് പിന്നാലെ, യുവാവ് ആത്മഹത്യ ചെയ്ത കേസിൽ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. ലഭിച്ച പരാതികളിൽ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് തീരുമാനം. യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ കോഴിക്കോട് സ്വദേശി ദീപക്കിന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.വിഡിയോ പ്രചരിപ്പിച്ച യുവതിയുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. യുവതിയുടെ പരാതി വ്യാജമാണെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പോലീസ് കേസെടുത്ത്‌ മുന്നോട്ടു പോകും. ഒരു…

Read More

തിരുവനന്തപുരത്ത് 14 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിയ്ക്ക് 63 വർഷം കഠിനതടവ്

തിരുവനന്തപുരത്ത് പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 63 വർഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും ആറു മാസവും കൂടുതൽ തടവ് പ്രതി അനുഭവിക്കേണ്ടി വരും. പിഴ തുക പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് നൽകണം. 2022 നവംബർ ഒമ്പതിന് വൈകീട്ട് ഏഴോടെ ചാലയിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന കുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. സംഭവ…

Read More

WhatsApp Link Lulu

ഞങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള വാട്‌സാപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്യുക… നിങ്ങളുടെ ആഗ്രഹിക്കുന്ന നാട്ടിലെയും വിദേശത്തെയും ജോലി ഒഴിവുകളും നിങ്ങൾക്ക് വാട്‌സാപ്പിൽ ലഭിക്കും… താഴെ ക്ലിക്ക് ചെയ്യൂ…

Read More

പാർട്ടിയും സമൂഹവും മുല്ലപ്പള്ളി രാമചന്ദ്രനോട് നീതി കാണിച്ചില്ലെന്ന് ചെന്നിത്തല

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിലിവിലുള്ള കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനോട് പാർട്ടിയും സമൂഹവും നീതി കാണിച്ചില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് രാമചന്ദ്രനെ അപമാനിക്കാൻ ശ്രമിച്ച ആളുകൾ ഇന്നല്ലെങ്കിൽ നാളെ പശ്ചാത്തപിക്കുമെന്ന് ചെന്നിത്തല ഫേസ്ബുക്ക് വഴി പ്രതികരിച്ചു  

Read More

‘ആക്രമണങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യം കെടുത്തി, പുരോഗതിക്ക് സമാധാനം അനിവാര്യം’; പ്രധാനമന്ത്രി

മണിപ്പൂരിലെ ജനങ്ങൾക്ക് ഒപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുക്കി–മെയ്തയ് വിഭാഗങ്ങൾക്കിടയിൽ ഐക്യത്തിന്റെ പാലം സൃഷ്ടിക്കണം. വംശീയ കലാപങ്ങൾക്ക് ഇരയായവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നേരിൽ കണ്ടു. മണിപ്പൂരിൽ 8500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വംശീയ കലാപത്തിൽ എരിഞ്ഞ മണിപ്പൂരിൽ രണ്ടുവർഷത്തിനുശേഷമാണ് പ്രധാനമന്ത്രിയെത്തിയത്. കുക്കി–മെയ്തയ് വിഭാഗങ്ങൾക്ക് പ്രതിനിധ്യം ഉള്ള ചുരാചന്ദ്പുരിലും ഇംഫാലിലും കലാപത്തിന് ഇരയായവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നേരിൽ കണ്ടു. പ്രധാനമന്ത്രിയോട് ആശങ്കകൾ പങ്കുവയ്ക്കുന്നതിനിടെ ചിലർ വിതുമ്പി. മണിപ്പൂരിന്റെ കിരീടത്തിലെ രത്നം. അത് വടക്കുകിഴക്കിന്…

Read More