കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം

കേരളത്തിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ ദ്വീപ് നിവാസികൾക്ക് ലക്ഷ ദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കേരളത്തിൽ കൊവിഡ് സാഹചര്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം എന്നാണ് വിശദീകരണം. അടിയന്തിര ഘട്ടത്തിൽ അല്ലാതെ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഭരണകൂടം ആവശ്യപ്പെടുന്നു. ലക്ഷ ദ്വീപിൽ നേരത്തെ കൊവിഡ് ബാധ രൂക്ഷമായ സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. നിലവിൽ നാൽപത്തിരണ്ട്് പേർക്ക മാത്രമാണ് ദ്വീപിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ദ്വീപിലെ ക്വാറന്റൈൻ നിർദേശങ്ങൾ ഭരണകൂടം കർശനമാക്കിയിട്ടുണ്ട്. ലക്ഷദ്വീപിലെത്തുന്നവർക്ക് ഏഴ് ദിവസത്തെ ക്വാറന്റൈൻ…

Read More

ട്രെയിൻ ഗതാഗതം ഇന്നും തടസ്സപ്പെടും; ഒമ്പത് ട്രെയിനുകൾ പൂർണമായി റദ്ദാക്കി, അഞ്ചെണ്ണം ഭാഗികമായും

  തൃശ്ശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പൂർണനിലയിൽ പുനസ്ഥാപിക്കാനായില്ല. ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലൂടെയാണ് ട്രെയിൻ ഓടുന്നത്. ഒമ്പത് ട്രെയിനുകൾ പൂർണമായും അഞ്ച് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസ് ഷൊർണൂർ-എറണാകുളം മെമു കോട്ടയം-നിലമ്പൂർ എക്‌സ്പ്രസ് എറണാകുളം-പാലക്കാട് മെമു എറണാകുളം-കണ്ണൂർ ഇന്റർസിറ്റി ഗുരുവായൂർ-എറണാകുളം എക്‌സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ് തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് എറണാകുളം-ആലപ്പുഴ എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ കണ്ണൂർ-ആലപ്പുഴ ഇന്റർസിറ്റി ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും ഗുരുവായൂർ-തിരുവനന്തപുരം…

Read More

സംസ്ഥാനത്ത് ഇന്ന് 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 190, കോട്ടയം 141, തിരുവനന്തപുരം 112, കോഴിക്കോട് 73, തൃശൂര്‍ 66, കൊല്ലം 62, ഇടുക്കി 60, മലപ്പുറം 44, പത്തനംതിട്ട 43, ആലപ്പുഴ 35, പാലക്കാട് 35, വയനാട് 29, കണ്ണൂര്‍ 25, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.* കഴിഞ്ഞ 24 മണിക്കൂറിനിടെ 25,639 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,886 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 21,164 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍…

Read More

ഫാസ്റ്റാഗില്ലേ? യുപിഐ വഴി ടോളടച്ചാല്‍ നവംബര്‍ 15 മുതല്‍ ഇരട്ടി തുക നല്‍കേണ്ടി വരില്ല

രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ നല്‍കേണ്ട തുകയില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍. യുപിഐ വഴി ടോള്‍ തുകയടയ്ക്കുന്ന വാഹനങ്ങള്‍ക്ക് ഇരട്ടി തുക നല്‍കേണ്ടതില്ലെന്നാണ് പുതിയ ഉത്തരവ് പറയുന്നത്. പകരം ടോള്‍ തുകയുടെ നാലിലൊന്ന് മാത്രം അധികമായി നല്‍കിയാല്‍ മതിയാകും. പണമായി ടോള്‍ അടയ്ക്കുന്നവര്‍ ഇരട്ടി തുക നല്‍കേണ്ടി വരും. നവംബര്‍ 15 മുതലാണ് ഭേദഗതി പ്രാബല്യത്തില്‍ വരിക. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഈ ഭേദഗതി വരുത്തിയിരിക്കുന്നത്. ഉദാഹരണത്തിന്…

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായ സംഭവം: ആരോഗ്യവകുപ്പിന്റെ അന്വേഷണം ഇന്ന് തുടങ്ങും

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന തുറന്നു പറച്ചിലില്‍ ഡോക്ടര്‍ ഹാരിസ് ഹസന്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും. ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം ഹാരിസ് ഹസന്‍ ഇന്നലെ തള്ളിയിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ ബോധപൂര്‍വം കേടാക്കിയെന്ന കണ്ടെത്തലില്‍ യൂറോളജി വിഭാഗം ജീവനക്കാരനെ നേരത്തെ പുറത്താക്കിയിരുന്നു. ഡോക്ടര്‍ ഹാരിസ് വകുപ്പ് മേധാവി ആയതോടെ പരാതികള്‍ കുറയുകയാണുണ്ടായത്. അതേസമയം, മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍നിന്ന് ഉപകരണങ്ങള്‍ കാണാതായ സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വകുപ്പ് തല അന്വേഷണം ഇന്ന് തുടങ്ങും. മെഡിക്കല്‍…

Read More

‘കൊന്നത് ചുറ്റികകൊണ്ട് അടിച്ച്’ ; ഊന്നുകൽ കൊലപാതകത്തിൽ പ്രതിയുടെ കുറ്റസമ്മതം

കോതമംഗലം ഊന്നുകൽ കൊലക്കേസിലെ മുഖ്യപ്രതി രാജേഷ് പൊലീസ് പിടിയിൽ. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിനി ശാന്തയെ (61) കൊലപ്പെടുത്തിയ കേസിലാണ് രാജേഷ് പൊലീസ് പിടിയിലായത്. ബംഗളൂരുവിലേക്ക് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ എറണാകുളം മറൈൻഡ്രൈവിൽ വെച്ച് കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രിയോടെ ഊന്നുകൽ സ്റ്റേഷനിലെത്തിച്ച രാജേഷിനെ വിശദമായി ചോദ്യം ചെയ്തു. ഇന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും. കൊല്ലപ്പെട്ട ശാന്തയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പ്രതി രാജേഷ് കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും മൃതദേഹം കെട്ടിപ്പൊതിഞ്ഞ…

Read More

ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായി ചെന്നിത്തലയെ ചരിത്രം രേഖപ്പെടുത്തുമെന്ന് മുല്ലപ്പള്ളി

  വി ഡി സതീശനെ ഹൈക്കമാൻഡ് പ്രതിപക്ഷ നേതാവായി നിർദേശിച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനത്തെ കെപിസിസി സർവാത്മനാ സ്വാഗതം ചെയ്യുകയാണ്. കെപിസിസിയുടെ വിജയാശംസകൾ വി ഡി സതീശന് നേരുകയാണ് 5 വർഷക്കാലം പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചത്. പാർട്ടിയുടെ യശസ്സിനായി ചെന്നിത്തല പരമാവധി പ്രവർത്തിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ നിയമസഭയിൽ അദ്ദേഹത്തിന്റെ പ്രകടനം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. പിണറായി സർക്കാരിനെ മുൾമുനയിൽ നിർത്തി ഓരോരോ അഴിമതികൾ…

Read More

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് തോപ്പുംപടി സ്വദേശി

കൊച്ചി തോപ്പുംപടി സ്വദേശിയായ വ്യാപാരിയാണ് മരിച്ചത്. കഴിഞ്ഞ 28 മുതല്‍ കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ബ്രോഡ്‌വേയില്‍ വ്യാപാരം നടത്തുകയായിരുന്ന യൂസിഫ് (66) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ചത് അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാക്കിയിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് രോഗം പകര്‍ന്നത്

Read More

1 മുതൽ 9 വരെ ക്ലാസുകളുടെ അധ്യയനം വൈകുന്നേരം വരെയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

  സംസ്ഥാനത്ത് ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകൾ തുടങ്ങുന്നതിന് അധിക മാർഗ രേഖ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈ ക്ലാസുകളിലെ അധ്യയനം വൈകുന്നേരം വരെ ആക്കാനാണ് ആലോചിക്കുന്നത്. പ്രീ പ്രൈമറി മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾക്കായി സമഗ്ര മാനദണ്ഡം കൊണ്ടുവരും പരീക്ഷക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കുകയാണ് ലക്ഷ്യം. ഇതിനായാണ് അധ്യയന സമയം നീട്ടുന്നത്. പരീക്ഷകൾ സമയത്ത് തന്നെ നടത്തും. സ്വകാര്യ സ്‌കൂളുകൾ ക്ലാസുകൾ നടത്താത്തതിനെ വിമർശിച്ച മന്ത്രി സർക്കാർ തീരുമാനം എല്ലാവർക്കും ബാധകമാണെന്നും…

Read More

കോട്ടയത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു

കോട്ടയത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. മോനിപ്പള്ളിയിലാണ് അപകടം. ഇലഞ്ഞി സ്വദേശികളായ സതീശ്, മകൻ മിഥുൻ എന്നിവരാണ് മരിച്ചത്.   തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ടോറസ് ലോറിക്കടിയിൽ കുടുങ്ങിയ ബൈക്കുമായി പത്ത് മീറ്ററോളം ലോറി മുന്നോട്ടു പോകുകയും ചെയ്തു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിയന്ത്രണം വിട്ടുവന്ന ലോറി ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Read More