പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം.ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതി സമീപിച്ചിരുന്നു. കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആവിശ്യപ്പെട്ടാൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.നേരത്തെ ഹർജിയിൽ വിശദമായ വാദം കേട്ട കോടതി വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു. തൊഴിലിടത്തിൽ വെച്ച് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി സംസ്ഥാന പൊലീസ്…

Read More

ജോലിക്കു പോവുന്നതിനിടെ വാഹനമിടിച്ച് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു

കണ്ണൂര്‍: ആശുപത്രിയിലേക്കു ജോലിക്കു പോവുന്നതിനിടെ വാഹനമിടിച്ച് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റില്‍ സ്റ്റാഫ് നഴ്‌സായിരുന്ന പേരാവൂര്‍ പെരുംതോടിയിലെ കുരീക്കാട്ട് മറ്റത്തില്‍ വിനുവിന്റെ ഭാര്യ ദിവ്യ(26)യാണ് മരിച്ചത്. ഇന്നു രാവിലെ 7.45ഓടെ വാരപീടികയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് അപകടം. അപകടമുണ്ടാക്കിയ വാഹനം ഏതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. ഉടനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Read More

നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് ബാൻ ചെയ്യപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  ലോകത്തിൽ ഏറ്റവും കൂടുതലാളുകൾ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സാമൂഹിക മാധ്യമമായ വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നവരും ഒരുപാടാണ്. ഇത്തരം ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നീക്കം ചെയ്യുകയോ ബാൻ ചെയ്യുകയോ ചെയ്യുമെന്ന് വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ നിയമങ്ങൾ അറിഞ്ഞോ അറിയാതെയോ ലംഘിച്ചാൽ നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് നീക്കം ചെയ്യപ്പെടാം. നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് നീക്കം ചെയ്യപെടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കാതിരിക്കുക ജി.ബി വാട്സ്ആപ്പ്, വാട്സ്ആപ്പ് പ്ലസ്, വാട്സ്ആപ്പ് മോഡ് പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ ഓൺലൈനിൽ ലഭ്യമാണ്. ഓൺലൈൻ…

Read More

പഞ്ചാബിൽ വമ്പൻമാരെ മലർത്തിയടിച്ച് ആം ആദ്മി; സിദ്ദുവും ഛന്നിയും അമരീന്ദറും തോൽവിയിലേക്ക്

  നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പഞ്ചാബിൽ വൻ മുന്നേറ്റം കാഴ്ച വെച്ച് ആം ആദ്മി പാർട്ടി. ഫലസൂചനകൾ പുറത്തുവന്ന സീറ്റുകളിൽ 93 എണ്ണത്തിലും ആം ആദ്മി പാർട്ടി മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് 19 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത് ശിരോമണി അകാലിദൾ രണ്ട് സീറ്റുകളിലും ബിജെപി മൂന്ന് സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. ഡൽഹിക്ക് പുറമെ പഞ്ചാബിലും ആം ആദ്മി പാർട്ടി ഭരണമുറപ്പിച്ച് കഴിഞ്ഞു. ഇതോടെ കോൺഗ്രസിന് ഉപരിയായി ബിജെപിക്കൊരു ബദൽ എന്ന രീതിയിലേക്കാണ് ആം ആദ്മി…

Read More

മൂന്ന് ഉപഗ്രഹങ്ങള്‍ ലക്ഷ്യം കണ്ടു; ഐ.എസ്.ആർ.ഒ.യുടെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം

ഐ.എസ്.ആർ.ഒ.യുടെ 2022-ലെ ആദ്യ വിക്ഷേപണ ദൗത്യം പി.എസ്.എൽ.വി.-സി 52 വിജയം കണ്ടു. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ 05.59 നാണ് വിക്ഷേപണം നടത്തിയത്. രണ്ട് ചെറിയ സഹ-പാസഞ്ചർ ഉപഗ്രഹങ്ങളുമായി ഒരു പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് വിക്ഷേപിച്ചത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഇൻസ്‌പെയർസാറ്റ്-ഒന്നും ഐ.എസ്.ആർ.ഒ.യുടെ ഐ.എൻ.എസ്.-2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്. 25 മണിക്കൂറും 30 മിനിറ്റുമായിരുന്നു കൗണ്ടൗൺ സമയം. 1,710 കിലോഗ്രാം ഭാരമുള്ള ഇഒഎസ്-04 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ…

Read More

ശംഖുമുഖത്ത് വിസ്മയം തീർ‌ത്ത് നാവികസേന; കരുത്ത് കാട്ടി ഓപ്പറേഷൻ ഡെമോ 2025

ഇന്ത്യൻ നാവികസേനയുടെ ശക്തിയും, അച്ചടക്കവും, സൗന്ദര്യവും പ്രകടമാക്കി ഓപ്പറേഷൻ ഡെമോ 2025. ശംഖുമുഖത്തെ കടലും, ആകാശവും ഒരുപോലെ നാവികസേനയുടെ അഭ്യാസ പ്രകടനങ്ങളുടെ വേദിയായി. സേനയുടെ അഭിമാനമായ വിമാന വാഹിനി കപ്പൽ INS വിക്രാന്ത് ഉൾപ്പെടെ 19 യുദ്ധക്കപ്പലുകളും, 32 വിവിധ വിമാനങ്ങളും, അന്തർവാഹിനിയും നേവി ദിനാഘോഷത്തിന്റെ ഭാഗമായി. ഇന്ത്യൻ നാവികസേനയുടെ അഭിമാനം INS വിക്രാന്തിൻ നിന്ന് പറന്നുയർന്ന മിഗ് 29 K വിമാനം ആവേശം വാനോളം ഉയർത്തി. ശംഖുംമുഖം തീരത്തെത്തിയ രാഷ്ട്രപതിക്ക് അഭിവാദ്യവുമായി ആദ്യമെത്തിയത് എം എച്ച്…

Read More

ബുൾ ജെറ്റ് സഹോദരൻമാരുടെ നിയമലംഘനം അക്കമിട്ട് നിരത്തി കുറ്റപത്രം; വാഹനം ഇനി കോടതിയുടെ കസ്റ്റഡിയിൽ

കണ്ണൂർ ആർടിഒ ഓഫീസിൽ ബഹളമുണ്ടാക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ അറസ്റ്റിലായ ഇ ബുൾജെറ്റ് സഹോദരൻമാർക്കെതിരെ ആർടിഒയുടെ കുറ്റപത്രം തയ്യാറായി. ഇവരുടെ വാഹനം അപകടം വരുത്തിവെക്കുന്ന രീതിയിൽ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വാഹനത്തിൽ നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ, സൈറൺ എന്നിവ ഘടിപ്പിച്ചു. ഇത് നിയമലംഘനമാണ്. 1988ലെ മോട്ടോർ വാഹന നിയമവും കേരളാ മോട്ടോർ വാഹന നികുതി നിയമവും ഇ ബുൾജെറ്റ് സഹോദരൻമാർ ലംഘിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ ഇവരുടെ…

Read More

വയനാട് ടൂറിസം അസോസിയേഷൻ സ്ഥാപനങ്ങൾക്ക് മുൻപിൽ തൈകൾ നട്ട് സംരക്ഷിക്കും

  സുൽത്താൻ ബത്തേരി: വയനാട് ടൂറിസം അസോസിയേഷൻ്റെ നേതൃത്വത്തിൽ ഉത്തരവാദിത്വ ടൂറിസത്തിൻ്റെ പ്രചരണാർത്ഥം ടൂറിസം സ്ഥാപനങ്ങൾക്ക് മുൻപിലെ പൊതുനിരത്തിലോ വീടുകൾക്ക് മുൻപിലെ പൊതു നിരത്തിലോ തൈകൾ നട്ട് സംരക്ഷിക്കും. നടുന്ന തൈകളുടെ സംരക്ഷണം സ്ഥാപനങ്ങൾ തന്നെ ഏറ്റെടുക്കും. താലൂക്ക് തല ഉദ്ഘാടനം മലവയൽ അമിഡാകാസിൽ റിസോർട്ടിൻ്റെ മുൻവശത്ത് ഫോറസ്റ്റ് കൺസർവേറ്റർ ഹരിലാലും ഡിടിപിസി മെമ്പർ സെക്രട്ടറി ബി ആനന്ദും ചേർന്ന് തൈ നട്ട് നിർവ്വഹിച്ചു. പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി താലൂക്ക് ആശുപത്രിയിലും തൈകൾ നടുമെന്ന് ഭാരവാഹികൾ അറിയിച്ചു….

Read More

ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്

ഗൾഫ് രാജ്യങ്ങളിലെ പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം. കുവൈത്തിലെയും സൗദി അറേബ്യലെയും യു എ ഇ-യിലെയും ജോർദാനിലെയും പാലങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. കുവൈത്തിലെ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് കടൽപ്പാലം, സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, ജോർദാനിലെ കിംഗ് ഹുസൈൻ പാലം, ഡാമിയ പാലം, അബ്ദുൺ പാലം എന്നിവ ആക്രമിക്കുമെന്നാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്.ടെഹ്‌റാനിലെ പാലം…

Read More

വടക്കൻ പറവൂരിലെ വിസ്മയയുടെ മരണം: സഹോദരി ജിത്തു ജില്ല വിട്ടതായി പോലീസ്

  എറണാകുളം വടക്കൻ പറവൂരിൽ വീട്ടിൽ കത്തിക്കരിഞ്ഞ് കണ്ടെത്തിയ വിസ്മയയുടെ മരണത്തിൽ സഹോദരി ജിത്തുവിനായി പോലീസ് അന്വേഷണം ശക്തമാക്കി. ജിത്തു ജില്ല വിട്ടുപോയതായി പോലീസ് സംശയിക്കുന്നു. അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു പനോരമ നഗർ അറയ്ക്കപ്പറമ്പിൽ ശിവാനന്ദന്റെ മകൾ വിസ്മയ(25) ആണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം സഹോദരി ജിത്തുവിനെ(22) കാണാതായിരുന്നു. വിസ്മയയെ കൊലപ്പെടുത്തിയ ശേഷം ജിത്തു രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. വിസ്മയയുടെ ഫോൺ ജിത്തു ഉപയോഗിച്ചിരുന്നുവെങ്കിലും പിന്നീട് സ്വിച്ച് ഓഫ് ആയി. ജിത്തു വീട്ടിൽ നിന്ന്…

Read More