തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ജവാദ് ചുഴലിക്കാറ്റായി മാറും. നാളെ പുലർച്ചെയോടെ തെക്കൻ ആന്ധ്രക്കും ഒഡീഷക്കും ഇടയിൽ ചുഴലിക്കാറ്റ് തീരം തൊടും. മണിക്കൂറിൽ 100 കിലോതെക്കൻ ആന്ധ്ര തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരമേഖലകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയാണ്. 95 ട്രെയിനുകൾ റദ്ദാക്കി. അതേസമയം ചുഴലിക്കാറ്റ് കേരളത്തിൽ കാര്യമായ സ്വാധീനമുണ്ടാക്കില്ലെന്നാണ് വിലയിരുത്തുന്നത്.
മീറ്റർ വേഗതയിൽ കാറ്റ് വീശും. ആന്ധ്രയുടെ തീര മേഖലയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്