തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം. തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. യുവതിയുടെ ഭര്‍തൃസഹോദരന്‍ സുബിന്‍ലാല്‍ ആണ് അക്രമം നടത്തിയത്. തുടർന്ന് ഇയാളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി.
സഹോദരഭാര്യ പണിമൂല സ്വദേശിനി വൃന്ദയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബിൻ ലാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി.