തിരുവനന്തപുരം: കോവിഡ് തരംഗത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകളും റസ്റ്റോറന്റുകളും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ് ഇരിക്കരുത്. ആളുകള്‍ തിങ്ങിനിറയാന്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ അനുവദിക്കരു തെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വഴിയോര കടകള്‍ക്കു മുന്‍പില്‍ കൂട്ടംകൂടുന്നതും അനുവദിക്കാന്‍ കഴിയില്ല. ജനസംഖ്യ കണക്കിലെടുത്താല്‍ അതിനനുസരിച്ച് കൂടുതല്‍ ഭക്ഷണശാലകളുള്ള സ്ഥലമാണു കേരളം. കോവിഡ് തരംഗത്തിന്റെ ഉറവിടമായി ഭക്ഷണശാലകള്‍ മാറുമെന്നാണു വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ജാഗ്രതയോടെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കണം. ജാഗ്രതയോടെ വേണം ഹോട്ടലുകള്‍ സന്ദര്‍ശിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.