ദത്ത് വിവാദത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാ ഫലം ഇന്നോ നാളെയോ ലഭിക്കും. സാമ്പിളുകൾ തിങ്കളാഴ്ച ശേഖരിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളെന്ന് പറയപ്പെടുന്ന അനുപമയും അജിത്തും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ നേരിട്ടെത്തി രക്തസാമ്പിളുകൾ നൽകിയിരുന്നു.
ഡി എൻ എ പരിശോധനാ ഫലം പോസിറ്റീവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികൾ സി ഡബ്ല്യു സി സ്വീകരിക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. 30ന് പരിശോധനാഫലം അടക്കമുള്ള റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം കുടുംബകോടതിയും നിർദേശിച്ചിട്ടുണ്ട്
ആന്ധ്രയിലെ ദമ്പതികളിൽ നിന്നും കൊണ്ടുവന്ന കുഞ്ഞിനെ നിർമല ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. കുഞ്ഞിനെ കാണണമെന്ന അനുപമയുടെ ആവശ്യം നിലവിൽ അനുവദിച്ചിട്ടില്ല