കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവർത്തകൻ അറസ്റ്റിൽ

 

കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. കൊടുങ്ങാനൂർ സ്വദേശി ഷെറിൻ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.