മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് മറുപടി നൽകും. മകളെ തട്ടിക്കൊണ്ടു പോകാൻ കെ സുധാകരൻ ശ്രമിച്ചുവെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാരനായ കോൺഗ്രസ് നേതാവ് പറഞ്ഞതായി പിണറായി ഇന്നലെ ആരോപിച്ചിരുന്നു. ഇതിലടക്കം ഇന്ന് വാർത്താ സമ്മേളനം വിളിച്ച് മറുപടി നൽകുമെന്നാണ് സുധാകരൻ വ്യക്തമാക്കിയത്.
ഇന്ന് എറണാകുളത്താണ് കെ സുധാകരനുള്ളത്. ആലുവയിലോ കൊച്ചിയിലോ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. ബ്രണ്ണൻ കോളജിൽ വെച്ച് പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ അവകാശവാദത്തെ പിണറായി ഇന്നലെ പരിഹസിച്ച് തള്ളിയിരുന്നു