കാസർകോട് അഞ്ച് വയസ്സുകാരി പനി ബാധിച്ച് മരിച്ചു. കുട്ടിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ഇതേ തുടർന്ന് സ്രവം വിദഗ്ധ പരിശോധനക്കായി കോഴിക്കോട്, പൂനെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്.
പരിശോധനാ ഫലം വരുന്നതുവരെ ചെങ്കള പഞ്ചായത്ത് പരിധിയിൽ ആൾക്കൂട്ടമുണ്ടാകുന്ന പരിപാടികൾ ഒഴിവാക്കി. കൊവിഡ് വാക്‌സിനേഷനും നിർത്തിവെച്ചു. നിപ അടക്കമുള്ള ഗുരുതര രോഗമാണോയെന്ന് കണ്ടെത്തുന്നതിനായാണ് സ്രവം പരിശോധനക്ക് അയച്ചത്.