ഓർത്തഡോക്‌സ് സഭ പരമാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ സിനഡ് തെരഞ്ഞെടുത്തു

 

ഓർത്തഡോക്സ് സഭയുടെ നിയുക്ത കാതോലിക്കാ ബാവയായി ഡോ.മാത്യുസ് മാർ സേവേറിയോസിനെ തീരുമാനിച്ചു. സഭയുടെ സിനഡ് ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. അടുത്ത മാസം ചേരുന്ന മലങ്കര അസോസിയേഷൻ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ.മാത്യുസ് മാർ സേവേറിയോസ്.

പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വദീയൻ കാതോലിക്കാ ബാവയുടെ നിര്യാണത്തെ തുടർന്നാണ് ഓർത്തഡോക്സ് സഭയ്ക്ക് പുതിയ അധ്യക്ഷൻ നിയമിതനാകുന്നത്. ഇന്ന് കോട്ടയത്ത് ചേർന്ന് സഭാ സിനഡിലാണ് തീരുമാനം. നാളെ സഭയുടെ മാനേജിങ് കമ്മിറ്റി യോഗം ചേരും. പൗലോസ് ദ്വദീയൻ കാതോലിക്കാ ബാവയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചുവരികയായിരുന്നു ഡോ.മാത്യുസ് മാർ സേവേറിയോസ്.