തിരുവനന്തപുരം: വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നടന് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
നേരത്തെ അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. ഡോക്ടര്‍മാരുടെ സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.