സിന്ധുവിനെ ബിനോയ് കുഴിച്ചുമൂടിയത് ജീവനോടെ; പണിക്കൻകുടി കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഇടുക്കി പണിക്കൻകുടി കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സിന്ധുവിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതി ബിനോയ് പോലീസിനോട് പറഞ്ഞു. ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചു. തന്റെ വീടിന്റെ അടുക്കളയിലാണ് സിന്ധുവിനെ ഇയാൾ കുഴിച്ചുമൂടിയത്.

ബിനോയുമായി പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കൂടുതൽ തെളിവെടുപ്പ് ആവശ്യമായതിനാൽ ഇയാളെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ ആവശ്യപ്പെടും. മൂന്നാഴ്ചയോളം ഒളിവിലായിരുന്ന ബിനോയിയെ കഴിഞ്ഞ ദിവസം പെരിഞ്ചാംകുട്ടി വനത്തിൽ വെച്ചാണ് പോലീസ് പിടികൂടിയത്.

ഭർത്താവുമായി പിണങ്ങി പണിക്കൻകുടിയിൽ താമസിച്ചിരുന്ന സിന്ധുവുമായി ഇയാൾ അടുപ്പത്തിലായിരുന്നു. മിക്കപ്പോഴും ഇവർ താമസിച്ചിരുന്നത് ബിനോയിയുടെ വീട്ടിലായിരുന്നു. എന്നാൽ അടുത്തിടെ സിന്ധു മുൻ ഭർത്താവിനെ കാണാൻ പോയതും അടുക്കാൻ ശ്രമിച്ചതുമാണ് ഇയാൾക്ക് വിരോധമുണ്ടാക്കിയത്. മദ്യലഹരിയിൽ സിന്ധുവിനെ കഴുത്തുഞെരിച്ച് ബോധം കെടുത്തിയ ശേഷം കുഴിച്ചു മൂടുകയായിരുന്നുവെന്നാണ് ബിനോയ് പറയുന്നത്.