തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെയും ഒപ്പമുണ്ടായിരുന്ന യുവാവിന്റെയും വിവാഹ ചിത്രങ്ങള്‍ പുറത്ത്. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. കൊല്ലം പരവൂര്‍ സ്വദേശിയായ പ്രവീണിനൊപ്പമാണ് ഗായത്രി ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍ പ്രവീണ്‍ ഹോട്ടലില്‍ നിന്ന് മുങ്ങുകയും പിന്നീട് ഗായത്രി ഹോട്ടലില്‍ മരിച്ച് കിടക്കുന്നതായി റിസപ്ഷനില്‍ വിളിച്ചുപറയുകയുമായിരുന്നു
പള്ളിയില്‍ വെച്ച് പ്രവീണ്‍ ഗായത്രിയെ മിന്നുകെട്ടുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. ഗായത്രിയുടേത് കൊലപാതകമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രവീണും ഗായത്രിയും അട്ടക്കുളങ്ങരയിലെ ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. പ്രവീണ്‍ നേരത്തെ വിവാഹിതനാണ്. ഗായത്രിയുമായുള്ള പ്രവീണിന്റെ ബന്ധമറിഞ്ഞ പ്രവീണിന്റെ ഭാര്യ ജ്വല്ലറിയില്‍ എത്തി പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും പ്രവീണിനെ കാണാതായതും.