തിരുവനന്തപുരം: കോവളത്തെ സ്വകാര്യ ഹോട്ടലില്‍ അമേരിക്കന്‍ പൗരനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടലിലെ മുറിയില്‍ ഇയാളെ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ പോലീസ് ആശുപത്രിയലേക്ക് മാറ്റി. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ കോവളത്ത് എത്തിയത്. വീഴ്ചയില്‍ പരുക്കേറ്റ് കിടപ്പിലാവുകയായിരുന്നു. ഇയാള്‍ക്ക് 77 വയസുണ്ട്. ഫോക്സിന്റെ സഹായി പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുമായി നേരത്തേ രാജ്യം വിട്ടിരുന്നു.
ഭക്ഷണമോ പരിചരണമോ ഇല്ലാതെ പൂട്ടിയിട്ട നിലയിലായിരുന്നു. കോവളം പോലീസിലെ ബീറ്റ് ഓഫീസര്‍മാര്‍ മുറിയില്‍ നിന്ന് ഞരക്കം കേട്ട് തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. അതിനിടെ പരിശോധനക്ക് എത്തിയ പോലീസുകരോട് രൂക്ഷമായി ആയിരുന്നു ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.