കോഴിക്കോടും പെട്രോൾ വില 100 കടന്നു

 

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് കോഴിക്കോടും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു

പെട്രോളിന് കോഴിക്കോട് 100.6 രൂപയും ഡീസലിന് 94.62 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 101.49 രൂപയും ഡീസലിന് 96.03 രൂപയുമായി. 2020 മാർച്ചിൽ 71 രൂപയുണ്ടായിരുന്ന പെട്രോൾ വിലയിലാണ് ഒരു വർഷത്തിനിടെ 30 രൂപയുടെ വർധനവുണ്ടായിരിക്കുന്നത്.