ഒളവണ്ണ: പുഴയിൽ കാൽ തെന്നി വീണു മൂന്നര വയസ്സുകാരി മരിച്ചു. കയ്യലോട്ട്പറമ്പിൽ മുണ്ടോളി റഹൂഫിൻ്റെ മകൾ ഇസ്സ റഹൂഫ് ആണ് നല്ലളം പൂളക്കടവ് പുഴയിൽ മുങ്ങി മരിച്ചത്.
വിടിന് സമീപത്തെ പുഴയിൽ കളിക്കുമ്പോൾ കാൽ വഴുതി പുഴയിൽ വീണ കുട്ടികളിൽ ഒരാളെ നാട്ടുകാർ രക്ഷപെടുത്തി. തുടർന്ന് പരിശോധനയിൽ പുഴയിൽ നിന്ന് കണ്ടെടുത്ത ഇസ റഹൂഫിനെ പന്തിരാങ്കാവിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മാതാവ് സിജിന
സഹോദരിമാർ: ഇസ്ര സൈനബ്, ഇനാറ ആയിഷ