സുധാകരന് തിരിച്ചടി: കെപിസിസി പുനഃസംഘടന നിർത്തിവെക്കാൻ ഹൈക്കമാൻഡ് നിർദേശം

 

കേരളത്തിലെ കോൺഗ്രസ് പുനഃസംഘടനാ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഹൈക്കമാൻഡിന്റെ നിർദേശം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി താരിഖ് അൻവർ ഇക്കാര്യം നേരിട്ട് കെ സുധാകരനെ അറിയിച്ചതായാണ് പരാതി. എംപിമാരായ എം കെ രാഘവൻ, ടി എൻ പ്രതാപൻ, ബെന്നി ബെഹന്നാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ പരാതിയെ തുടർന്നാ് നടപടി

പുനഃസംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം മുതലെ എതിർപ്പുയർന്നിരുന്നു. എന്നാൽ എന്ത് എതിർപ്പുണ്ടെങ്കിലും പുനഃസംഘടനയുമായി മുന്നോട്ടുപോകുമെന്നായിരുന്നു കെ സുധാകരൻ അറിയിച്ചത്. എന്നാൽ പരാതി എഐസിസിയിൽ എത്തിയതോടെ ഹൈക്കമാൻഡ് ഇടപെടുകയും സുധാകരന് തിരിച്ചടി നൽകി പുനഃസംഘടന നിർത്തിവെപ്പിക്കുകയുമായിരുന്നു

ഡിസിസി ബ്ലോക്ക് തലത്തിലുള്ള പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കം പുരോഗമിക്കുന്നതിനിടെയാണ് ഹൈക്കമാൻഡ് ഇടപെടൽ. തങ്ങളെ കേൾക്കാതെയാണ് താഴെ തട്ടിലുള്ള പുനഃസംഘടനാ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് എംപിമാരുടെ പരാതി. കെ സി വേണുഗോപാലിന്റെ ഇടപെടലും പുനഃസംഘടന നിർത്തിവെപ്പിക്കുന്നതിൽ എത്തിച്ചതാണെന്നും സൂചനയുണ്ട്.