കണ്ണൂരിൽ സ്‌കൂട്ടറിൽ നിന്നും തെറിച്ചുവീണ് പരുക്കേറ്റ അധ്യാപിക മരിച്ചു

 

കണ്ണൂരിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യവെ തെറിച്ചുവീണ് പരുക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ബിപിഎം എൽ പി സ്‌കൂൾ അധ്യാപികയായ ആർലിൻ വിൻസെന്റാണ് മരിച്ചത്. ചാലിൽ വയൽ സ്വദേശിയായിരുന്നു.

തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ചെമ്പന്തൊട്ടി ഭാഗത്തേക്ക് സഞ്ചരിക്കവെ പയറ്റിയാലിൽ വെച്ച് ആർലിൻ തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വെള്ളക്കള്ള് ആന്റണീസ് ചർച്ച് സെമിത്തേരിയിൽ നടക്കും.