സിറി​​യ​യി​ൽ അ​മേ​രി​ക്ക​ൻ വ്യോ​മ​താ​വ​ളത്തിന് നേരെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം

ഡമസ്കസ്: ​ സിറി​യ​യി​ലെ അ​മേ​രി​ക്ക​ൻ വ്യോ​മ​താ​വ​ളം ല​ക്ഷ്യ​മി​ട്ട് റോ​ക്ക​റ്റ് ആ​ക്ര​മ​ണം. മൂ​ന്ന് റോ​ക്ക​റ്റു​ക​ളാ​ണ് സി​റി​യ​യി​ലെ ദെ​യ​ർ എ​സ് സോ​റി​ലു​ള്ള വ്യോ​മ​താ​വ​ള​ത്തി​നു സ​മീ​പം പ​തി​ച്ച​ത്. സംഭവത്തിൽ ആ​ള​പാ​യ​മോ മ​റ്റ് പ്ര​ശ​ന​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. ആ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നും വ്യ​ക്ത​മ​ല്ല.

Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു; പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ മുന്നിൽ ഇന്ത്യ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തിൽ അധികം പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. വേൾഡോ മീറ്റർ കണക്കുപ്രകാരം അൻപത്തി എണ്ണായിരത്തിൽ അധികം പേർക്കാണ് ദിനേനെ വൈറസ് ബാധിക്കുന്നത്. പ്രതിദിന രോഗബാധയിൽ ഇന്ത്യയാണ് മുന്നിൽ. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ രാജ്യങ്ങളിലാണ് കൂടുതൽ ആഘാതം. അമേരിക്കയിൽ മുപ്പത്തയ്യായിരത്തിൽ അധികം പേർ ഓരോ ദിവസവും കൊവിഡ് രോഗികളാകുന്നുണ്ട്. ബ്രസീലിൽ ഇത് ഇരുപത്തി രണ്ടായിരമാണ്. മരണക്കണക്കിലും, രാജ്യത്ത് ആശങ്ക തന്നെയാണ്. ദിനേനെയുള്ള കോവിഡ്…

Read More

വന്ദേഭാരത് മിഷൻ വിമാനങ്ങൾക്ക് ഹോങ്കോങ് താൽകാലിക വിലക്ക് ഏർപ്പെടുത്തി

ഡൽഹി: ഇന്ത്യയിൽ നിന്ന് ഹോങ്കോങ്ങിലേക്കും തിരിച്ചുമുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങൾക്ക് ഹോങ്കോങ് ഭരണകൂടം താൽകാലിക നിരോധനം ഏർപ്പെടുത്തി. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ രണ്ട് ആഴ്ചത്തേക്കാണ് നിരോധനം. കഴിഞ്ഞ 14 ന് ദില്ലിയിൽ നിന്നും ഹോങ്കോങിലേക്കുള്ള വിമാനത്തിലെ യാത്രക്കാരന് കൊവി‍ഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.

Read More

അമേരിക്കയിൽ കോവിഡ് മരണങ്ങള്‍ 1.70 ലക്ഷം കവിഞ്ഞു

അമേരിക്കയിൽ കോവിഡ് മരണങ്ങള്‍ 1.70 ലക്ഷം കവിഞ്ഞു.ഞായറാഴ്ച 483 മരണങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഫ്‌ലോറിഡ, ടെക്‌സസ്, ലൂസിയാന എന്നിവയിലാണ് മരണനിരക്ക് വര്‍ധിച്ചത്. രാജ്യത്ത് ഇതുവരെ 5.5 ദശലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.പകര്‍ച്ചവ്യാധി സീസണ്‍ ആരംഭിക്കുന്നതിനിടയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും അധികാരികളും ആശങ്കാകുലരാകുകയാണ്. അതേസമയം ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ടുകോടി പതിനെട്ടുലക്ഷം കവിഞ്ഞു. ഏഴുലക്ഷത്തി ഏഴുപത്തി രണ്ടായിരത്തിൽ അധികം പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ,…

Read More

ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് വ്യാപനം; സെപ്റ്റംബറിൽ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പ് മാറ്റി

നൂറിലധികം ദിവസത്തിന് ശേഷം ന്യൂസിലാൻഡിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സെപ്റ്റംബറിൽ നടക്കേണ്ട പൊതു തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. പ്രധാനമന്ത്രി ജസീന്ത ആർഡനാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച ഓക് ലാൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഒക്ടോബർ 17ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായും പാർട്ടി നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടതെന്ന് ജസീന്ത അറിയിച്ചു. തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്നും ഈ സാഹചര്യത്തിൽ പാർട്ടികൾക്ക് കൂടുതൽ സമയം പ്രചരണത്തിനായി ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കങ്ങൾ…

Read More

ചൈനയിൽ രോഗമുക്തി നേടിയവർക്ക് വീണ്ടും പോസിറ്റീവ്

ബീജിംഗ്: ചൈനയിൽ കൊവിഡ്മുക്തി നേടിയ രണ്ട് രോഗികൾക്ക് മാസങ്ങൾക്കിപ്പുറം വീണ്ടും രോഗബാധ. ഹുബെയ് സ്വദേശിയായ 68 കാരിക്ക് ഡിസംബറിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടി ആറ് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച രണ്ടാമതും പോസിറ്റീവായി. വിദേശത്തു നിന്നു വന്ന മറ്റൊരാൾക്ക് ഏപ്രിലിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.അതിനു ശേഷം തിങ്കളാഴ്ച ഇയാൾക്ക് രണ്ടാമതും പോസിറ്റീവായി. എന്നാൽ, ഇയാൾ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചില്ല. രോഗമുക്തി നേടിയവരിൽ വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് അപൂർവമാണ്. ദക്ഷിണകൊറിയയിൽ ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, ന്യൂസിലാൻഡിൽ…

Read More

ചന്ദ്രനില്‍ കെട്ടിടനിര്‍മാണം:ഗവേഷണവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ബെംഗളൂരു: ഭാവിയിൽ ചന്ദ്രനിൽ വാസകേന്ദ്രങ്ങൾ തയ്യാറാക്കാനുള്ള ചിലവുകുറഞ്ഞ പദ്ധതി വികസിപ്പിക്കാനൊരുങ്ങി ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഐഎസ്ആർഒ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കട്ടകൾ പോലെയുള്ള ഭാരം താങ്ങാൻ സാധിക്കുന്ന പദാർഥം വികസിപ്പിച്ചെടുക്കാനാണ് ഗവേഷകരുടെ ശ്രമം. ചിലപ്രത്യേകതരം ബാക്ടീരിയകൾ, ചന്ദ്രനിലെ മണ്ണ്, അമരപ്പയർ എന്നിവയുപയോഗിച്ച് ബലമേറിയ കട്ടകൾ നിർമിക്കാനാകുമോയെന്നാണ് ഗവേഷകർ പരിശോധിക്കുന്നത്. ഭാവിയിൽ ഇത്തരം കട്ടകൾ ഉപയോഗിച്ച് ചന്ദ്രനിൽ വാസകേന്ദ്രങ്ങൾ നിർമിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു. രണ്ട് വ്യത്യസ്ഥ മേഖലകളായ ജീവശാസ്ത്രവും മെക്കാനിക്കൽ എൻജിനീയറിങ്ങും ഒരുമിക്കുകയാണ്…

Read More

ലോകത്തെ ഏറ്റവും വിലപിടിപ്പുമുള്ള മത്സ്യം പുറംലോകത്തിന് മുന്നിൽ

നീണ്ട ഇടവേളയ്ക്ക് ശേഷം ലോകത്തെ ഏറ്റവും വിലപിടിപ്പുമുള്ള മത്സ്യം പുറംലോകത്തിന്റെ കണ്ണിൽപ്പെട്ടു. ബ്ലൂഫിൻ ട്യൂണ എന്ന ഈ മത്സ്യം കയാക്കർ റൂപ്പർട്ട് കിർക്വുഡിന്റെ കണ്ണിലാണ് പെട്ടത്. ദേവോൻ തീരത്ത് നീന്തിത്തുടിക്കുന്ന മത്സ്യത്തിന്റെ നിരവധി ചിത്രങ്ങളാണ് അദ്ദേഹം തന്റെ ക്യാമറിയിൽ പകർത്തിയത്.പ്ലൈമൗത്തിന് മൂന്ന് മൈൽ അകലെയാണ് മത്സ്യത്തെ കണ്ടെത്തിയത്. അറുപതുകാരനായ കിർക്വുഡ് സമുദ്ര ജീവികളെ നിരീക്ഷിക്കുന്ന വ്യക്തിയാണ്.യുകെയിൽ ബ്ലൂഫിൻ ട്യൂണയെ പിടിക്കുന്നത് നിയമവിരുദ്ധമാണ്. വലയിലകപ്പെട്ടാൽ തന്നെ കടലിലേക്ക് തിരിച്ചിടണം. എന്നാൽ ജപ്പാനിൽ അത്തരം നിയമപ്രശ്‌നങ്ങളില്ല.ജപ്പാൻ വിഭവമായ സുഷിയിൽ ഉപയോഗിക്കുന്നതിനായി…

Read More

റഷ്യ കോവിഡ് വാക്‌സിന്റെ ഉൽപാദനം ആരംഭിച്ചു

മോസ്കോ: ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്പാദനം ആരംഭിച്ചു. ഗമേലയ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി റഷ്യൻ പ്രതിരോധമന്ത്രാലയവുമായി ചേർന്ന് വികസിപ്പിച്ച സ്പുട്നിക്-അഞ്ച് വാക്സിന്റെ ഉത്പാദനമാണ് തുടങ്ങിയത്. റഷ്യൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ചില വിദഗ്ദ്ധർ വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. മതിയായ ഡാറ്റയുടെ അഭാവവും അതിവേഗ അംഗീകാരവും കാരണം റഷ്യയുടെ വാക്സിൻ കുത്തിവെയ്ക്കുന്നത് അത്ര സുരക്ഷിതാമയിരിക്കില്ലെന്നാണ് മൂവായിരത്തിലധികം മെഡിക്കൽ പ്രൊഫഷണലുകൾ പങ്കെടുത്ത ഒരു…

Read More

പാക് രഹസ്യന്വേഷണ ശൃംഖലകളില്‍ ഇന്ത്യന്‍ ‘സൈബര്‍ സ്ട്രൈക്ക്’

ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാകിസ്ഥാന്‍ രഹസ്യന്വേഷണ ശൃംഖലകളില്‍ വ്യാപകമായി സൈബര്‍ ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാന്‍. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ സൈബർ ആക്രമണത്തെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആക്രമണത്തിന്റെ വിവിധ ലക്ഷ്യങ്ങൾ അന്വേഷിച്ചു വരികയാണെന്നാണ് പാക്ക് സൈനിക വക്താവ് ബുധനാഴ്ച വ്യക്തമാക്കിയത്. സര്‍ക്കാര്‍, സൈനിക വിഭാഗങ്ങളിലെ സൈബര്‍ സുരക്ഷ പിഴവുകള്‍ വഴിയാണ് ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും വീഴ്ചകൾ തിരിച്ചറിയുന്നതിനും സൈബർ സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനും മുന്നറിയിപ്പ് സന്ദേശം അയച്ചതായി ഐഎസ്ഐ…

Read More