ഇതാണ് ലേലത്തില്‍ നാല് ലക്ഷം രൂപയ്ക്ക് വിറ്റുപോയ നാലിലയുള്ള ചെടി
ഫിലോഡെൻഡ്രോൺ മിനിമ-വെറും നാലിലയുള്ള കുഞ്ഞൻചെടി. പേരിൽ ഒരു മിനിമം ഉണ്ടെങ്കിലും ഈ ചെടി ലേലത്തിൽ നേടിയ വില കേട്ടാൽ ആളൊരു വമ്പനാണെന്ന് പിടികിട്ടും. നാല് ലക്ഷം രൂപയ്ക്കാണ് ന്യൂസിലാൻഡിൽ ഈ അപൂർവയിനം ചെടി വിറ്റു പോയത്. റാഫിഡൊഫോറ ടെട്രാസ്പെർമ(Rhaphidophora tetrasperma) എന്ന വിഭാഗത്തിൽ പെടുന്നതാണ് ഈ അലങ്കാരച്ചെടി. ഇലകളിൽ മഞ്ഞയും പച്ചയും നിറങ്ങളുണ്ട് ഫിലോഡെൻഡ്രോൺ മിനിമ(Philodendron Minima)യ്ക്ക്. ഇലകളുടെ പകുതി ഭാഗം മഞ്ഞയും പകുതി പച്ചയും നിറമുള്ള ഈ ചെടിയ്ക്ക് വേണ്ടി ന്യൂസിലാൻഡിലെ പ്രമുഖ വ്യാപാര വെബ്സൈറ്റായ…