വയനാട് മീനങ്ങാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
വയനാട് മീനങ്ങാടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു മീനങ്ങാടിയിലെ ഓട്ടോ ഡ്രൈവറായ താഴത്തുവയല്‍ കൂളംഞ്ചാലില്‍ രാജീവ് (35) ആണ് മരിച്ചത്. രാജീവ് ഓടിച്ച ഓട്ടോറിക്ഷക്ക് എതിരെ വന്ന ബൈക്കിനെ വെട്ടിച്ച് മാറുന്നതിനിടയില്‍ ശബരിമലക്ക് പോവുകയായിരുന്ന കര്‍ണ്ണാടക രജിസ്ട്രേഷനിലുള്ള ട്രാവലറില്‍ ഇടിച്ചാണ് അപകടം.മീനങ്ങാടി 54ല്‍ രാത്രി 7.30ഓടെയാണ് സംഭവം.ഗുരുതരമായി പരിക്കേറ്റ രാജീവിനെ ഉടന്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ബൈക്ക് യാത്രികന്റെ പരിക്ക് ഗുരുതരമല്ല