കേരളത്തിലെ ആദ്യ ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയേഷന് തെറാപ്പി ഫോര്‍ റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു
കോഴിക്കോട്: കേരളത്തില്‍ ആദ്യമായി റിട്രോപെരിട്ടോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കണ്ണൂര്‍ സ്വദേശിയായ 40 വയസ്സുകാരനാണ് ചികിത്സയിലൂടെ സുഖം പ്രാപിച്ചത്. ഇടുപ്പ് ഭാഗത്ത് ശക്തമായ വേദനയും നടക്കുവാനും കുനിയുവാനും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലുമാണ് ഇദ്ദേഹം ചികിത്സ തേടിയെത്തിയത്. നേരത്തെ കണ്ണൂരിലെ ഒരു ഹോസ്പിറ്റലില്‍ നിന്ന് ബയോപ്സി പരിശോധന നടത്തുകയും ഹൈ ഗ്രേഡ് റിട്രോപെരിറ്റോണിയല്‍ സാര്‍ക്കോമ എന്ന രോഗാവസ്തയാണെന്നും മനസ്സിലായതിനെ തുടര്‍ന്നാണ് ആസ്റ്റര്‍ മിംസിലേക്ക് വിദഗ്ധ ചികിത്സക്കായി നിര്‍ദ്ദേശിച്ചത്. വയറിനകത്ത് കുടലിന്റെ…
