വയനാട് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു
വയനാട് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. യുഎഇയിൽ നിന്ന് എത്തിയ 26 കാരിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്ന് വന്ന, ഡിസംബർ 28 മുതൽ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. സമ്പർക്കം ഉള്ള നാലുപേരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്നാണ് സ്ഥിരീകരിച്ചത്. മാനന്തവാടി താലൂക്ക് സ്വദേശിനിയാണ്.