Headlines

മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ജീവനക്കാരി കൊവിഡ് ബാധിച്ചു മരിച്ചു

    കൽപറ്റ: മാനന്തവാടി ഗവ.മെഡിക്കൽ കോളേജ് ജീവനക്കാരി കൊവിഡ് ബാധിച്ചു മരിച്ചു. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ മാനന്തവാടി പരിയാരംകുന്ന് സ്വദേശിനി പി ടി ജമീല(54) യാണ് ചികിൽസയിലിരിക്കെ ഇന്നു രാലിലെ മരണപ്പെട്ടത്. ഭർത്താവ്: ഹസൻ. മകൻ: റാഷിദ്.    

Read More

വയനാട്ടില്‍ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം; വാഹനം തകര്‍ത്തു

കല്‍പ്പറ്റ: തോല്‍പ്പെട്ടിയില്‍ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ പാഞ്ഞടുത്ത കാട്ടാന വാഹനം കൊമ്പില്‍ കോര്‍ത്തു. തലനാരിഴക്കാണ് വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ അജയ കുമാര്‍, സി.ഇ.ഒമാരായ മന്‍സൂര്‍ അലി, അരുണ്‍ കൃഷ്ണന്‍, ഡ്രൈവര്‍ രമേശന്‍ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ കഴിഞ്ഞ രാത്രി സഞ്ചരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. തിരുനെല്ലി തെറ്റ് റോഡിന് സമീപത്തായിരുന്നു സംഭവം. മറ്റൊരു വാഹനത്തിന് അരിക് നല്‍കുന്നതിനിടെ…

Read More

വയനാട് ജില്ലയില്‍ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച നഗരസഭ/ ഗ്രാമപഞ്ചായത്ത് വാർഡുകൾ

വയനാട് ജില്ലയില്‍ പ്രതിവാര ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ 8 ല്‍ കൂടുതല്‍ ഉള്ള ഗ്രാമ പഞ്ചായത്ത്, നഗരസഭാ വാര്‍ഡുകളില്‍ തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമപഞ്ചായത്ത് വാര്‍ഡ്/ നഗരസഭ ഡിവിഷന്‍ നമ്പര്‍, ഡിവിഷന്റെ പേര്, ഡബ്ല്യൂ.ഐ.പി.ആര്‍ എന്ന ക്രമത്തില്‍: എടവക ഗ്രാമപഞ്ചായത്ത് 7- പായോട് – 12.72 8- ദ്വാരക – 23.29 10- കമ്മന – 9.32 15- കുന്നമംഗലം – 12.29 പനമരം…

Read More

വയനാട്  ലക്കിടിയിൽ മണ്ണിടിച്ചിൽ,ദേശീയപാതയിൽ ഗതാഗത തടസ്സം നേരിടുന്നു

  ദേശീയപാതയിൽ ലക്കിടിക്കും പഴയ വൈത്തിരി താസ ഹോട്ടലിനു സമീപം വൻ മണ്ണിടിച്ചിൽ. കുറച്ച് ദിവസങ്ങൾക്കു മുമ്പ് മണ്ണിടിച്ചിൽ ഉണ്ടായ അതേ സ്ഥലത്തുതന്നെയാണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. നിലവിൽ അവിടെ സുരക്ഷ ഭിത്തിയുടെ നിർമ്മാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ദേശീയപാതയിൽ ഒരു വശത്തു കൂടി മാത്രമേ ഗതാഗതം അനുവദിക്കുന്നുള്ളൂ. മഴ ഇനിയും ശക്തിയാർജിക്കുകയാണ് എങ്കിൽ മണ്ണിടിച്ചിൽ ഇനിയും ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതിലൂടെ യാത്ര ചെയ്യുന്നവർ സൂക്ഷിച്ചും സഹകരിച്ചും വാഹനം ഓടിക്കുക.

Read More

കനാലില്‍ വീണ് മധ്യവയസ്കൻ മരണപ്പെട്ടു

  വെണ്ണിയോട്: വയനാട്  കോട്ടത്തറ ചോലിയാറ്റ കോളനിലെ ചെടയന്‍ (60) കനാലില്‍ വിണ് മരിച്ചു. കോട്ടത്തറയില്‍ 1979 ല്‍ നിര്‍മ്മിച്ച കോട്ടത്തറ ലിഫ്റ്റ് ഇറിഗേഷന്‍ കനാലിന്റെ ആഴമേറിയ ഭാഗത്ത് വീണായിരുന്നു അപകടമെന്ന് നാട്ടുകാര്‍ പറഞ്ഞു. വൈകുന്നേരം സാധനം വാങ്ങാന്‍ നടന്നുവരുമ്പോളാണ് അപകടം സംഭവിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ചടയന്‍ കോട്ടത്തറയിലെ മുന്‍കാല ചുമട്ട് തൊഴിലാളിയായിരുന്നു. കനാലിന്റെ അപകടാവസ്ഥ പരിഹരിക്കാത്ത അധികാരികളുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഭാര്യ: തുറുമ്പി. മക്കള്‍:…

Read More

സുരേഷ് ഗോപി എം .പി വയനാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു

  വയനാട് ഡെഡിക്കല്‍ കോളേജിന്റെയും ആരോഗ്യമേഖലയുടെയും സമഗ്ര വികസനത്തിനുളള മാസ്റ്റര്‍ പ്ലാന്‍ തന്നാല്‍ പരിഗണിക്കുമെന്ന് സുരേഷ് ഗോപി എം.പി. മെഡിക്കല്‍ കോളേജ് അധികൃതരും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണം. മെഡിക്കല്‍ കോളേജില്‍ കോവിഡുമായ് ബന്ധപ്പെട്ട ചികില്‍സക്കായി എം.പി ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കൈമാറിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ തന്നെ വയനാട് കാസര്‍ഗോഡ് ജില്ലയിലെ ഭരണകൂടവും ആരോഗ്യ വകുപ്പും ആവശ്യപ്പെട്ടതിനനുസരിച്ചാണ് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കിയ തെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഒ.ആര്‍കേളു…

Read More

വയനാട് ജില്ലയില്‍ 802 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.56

  വയനാട് ജില്ലയില്‍ ഇന്ന് (10.09.21) 802 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 393 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.56 ആണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 106475 ആയി. 95498 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9765 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 8102 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

വയനാട് ജില്ലയില്‍ 981 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.68

  വയനാട് ജില്ലയില്‍ ഇന്ന് (09.09.21) 981 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 969 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.68 ആണ്. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 978 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 105673 ആയി. 95103 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 9182 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 7521 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

വയനാട് ജില്ലാ കളക്ടര്‍ എ. ഗീത ചുമതലയേറ്റു

  വയനാട് ജില്ലയുടെ മുപ്പത്തിമൂന്നാമത് കളക്ടറായി എ. ഗീത ചുമതലയേറ്റു. രാവിലെ പതിനൊന്നരയോടെ കളക്ട്രേറ്റിലെത്തിയ അവരെ എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ വികസന കമ്മീഷണര്‍ ജി.പ്രിയങ്ക, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കോവിഡ് പ്രതിരോധത്തിനൊടൊപ്പം മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും വാക്സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലയിലെ ജനങ്ങളിലൊരാളായി പ്രവര്‍ത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മുന്നിലെത്തുന്ന ഓരോ ഫയലിലും ജീവന്റെ തുടിപ്പുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ പൊതുജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് സമയബന്ധിതമായി…

Read More

വയനാട് മാനന്തവാടിയിൽ  പതിനേഴ്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

  മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല മണ്ടോ കുണ്ടിൽ കെ.ടി.സുകുമാരൻ്റെയും അനിതയുടെയും മകൻ അഭയ് ദേവ് (17) കുഴഞ് വീണു മരിച്ചു. പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു. രാത്രി വീട്ടിൽ പഠിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. ,സഹോദരൻ: അശ്വിൻ ദേവ്. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Read More