സംസ്ഥാനത്തെ റവന്യു കേന്ദ്രങ്ങള്‍ സമ്പൂര്‍ണ്ണമായി ആധുനികവത്കരിക്കും; മന്ത്രി കെ.രാജൻ
സംസ്ഥാനത്തെ മുഴുവന്‍ റവന്യൂ കേന്ദ്രങ്ങളും ആധുനികവത്കരിച്ച് സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. വയനാട് ജില്ലയിലെ ആറാമത്തെ സ്മാര്‍ട്ട് വില്ലേജ് മേപ്പാടി കോട്ടപ്പടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു ഓഫീസുകളും സേവനങ്ങളും നവീകരിക്കപ്പെടുന്നതോടെ സാധാരണക്കാരുടെ ജീവിതം കൂടിയാണ് മാറുന്നത്. ഏറ്റവും വേഗതയിലും സുതാര്യമായും സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കണം. ഇതിനായുള്ള കൂട്ടായ പരിശ്രമങ്ങളാണ് സംസ്ഥാനതലത്തില്‍ റവന്യൂ ശൃംഖലകളെ കോര്‍ത്തിണക്കി യാഥാര്‍ത്ഥ്യമാക്കുന്നത്. രണ്ടു മാസത്തിലൊരിക്കലെങ്കിലും സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാരുമായുള്ള…