‘എൽഡിഎഫ് 3.0 എന്ന പ്രചാരണം യുഡിഎഫിന് ഗുണമാകും,മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കും’:ഷാഫി പറമ്പിൽ
കൊച്ചി: എല്‍ഡിഎഫ് 3.0 എന്ന പ്രചാരണം യുഡിഎഫിന് ഗുണമാകുമെന്ന് ഷാഫി പറമ്പില്‍ എംപി. അങ്ങനൊരു പ്രചാരണം വരുമ്പോള്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ നടന്ന സെഷനിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.’എല്‍ഡിഎഫ് 3.0 എന്നൊരു പ്രചാരണം കൊണ്ടുവരുമ്പോള്‍ ജനങ്ങള്‍ അതിനുപിന്നാലെ പോകുമെന്ന വിശ്വാസം ഞങ്ങള്‍ക്കില്ല. അതില്‍ നിന്നൊരു മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ്…
