
‘ എല്‍ഡിഎഫില്‍ ഹാപ്പി; മുന്നണി മാറ്റത്തില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’ ; ജോസ് കെ മാണി
എല്‍ഡിഎഫില്‍ ഹാപ്പിയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. രാഷ്ട്രീയ സാഹചര്യം മാറിയിട്ടില്ല. മുന്നണി മാറ്റ ചര്‍ച്ചകള്‍ അന്തരീക്ഷത്തില്‍ നില്ക്കുന്ന കാര്യമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വാധീനത്തിന് അനുസരിച്ച് സീറ്റുകള്‍ ആവശ്യപ്പെടുമെന്നും ജോസ് കെ മാണി പറഞ്ഞു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് അങ്ങനെയൊരു ചര്‍ച്ചയുമില്ല. കേരള കോണ്‍ഗ്രസ് കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. എയറില്‍ ഇങ്ങനെ സംസാരിക്കുന്നതല്ലാതെ അവര്‍ക്ക് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് കൃത്യമായിട്ടറിയാം – അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ അവകാശമെന്നും…