Headlines

മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; പത്തോളം പേർക്കെതിരെ പരാതി

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിയായ റഷീദിനാണ് മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. പത്തോളം വരുന്ന വിദ്യാർത്ഥികൾ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഇരുമ്പ് വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദനമെന്ന് റഷീദിൻ്റെ കുടുംബം ആരോപിക്കുന്നു. മർദ്ദനത്തിൽ റഷീദിൻ്റെ കണ്ണിനും മറ്റ് ശരീരഭാഗങ്ങൾക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയെ വളാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ റഷീദ് ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്….

Read More

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് ; ഡൽഹിയിൽ യെല്ലോ അലർട്ട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തമാകുന്നു. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗംഗാ നദി പലയിടത്തും അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്. സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇതുവരെ 18 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്. മധ്യപ്രദേശിൽ കാലവർഷം കൂടുതൽ നാശനഷ്ടങ്ങൾ വരുത്തി. സംസ്ഥാനത്ത് ഇതുവരെ 252…

Read More

വകുപ്പുതല അന്വേഷണം: ഇന്ന് ഡോ. ഹാരിസ് ഹസന്റെ മൊഴിയെടുത്തേക്കും

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശാസ്ത്രക്രിയ പ്രതിസന്ധി തുറന്നു പറഞ്ഞ ഡോ ഹാരിസ് ഹസനെതിരെയുള്ള വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് മൊഴിയെടുത്തേക്കും. യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ഭാഗം കാണാതായെന്ന അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് ഹാരിസിന്റെ മൊഴി രേഖപ്പെടുത്തുക. മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതായ ഉപകരണം അപകടം പിടിച്ചതെന്നും, അതിനാല്‍ ഉപയോഗിക്കാതെ മാറ്റിവച്ചിരിക്കുകയാണ് എന്നും ഡോ ഹാരിസ് വെളിപ്പെടുത്തിയിരുന്നു. ഡോക്ടര്‍ ഹാരിസ് ഹസനെതിരെ നടപടി എടുക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കാനാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റേയും കെജിഎംസിറ്റിഎയുടെയും തീരുമാനം….

Read More

ജോലി: ഗസ്സയില്‍ പോയി മനുഷ്യര്‍ കെട്ടിപ്പടുത്തതെല്ലാം പൊളിക്കുക; ലക്ഷക്കണക്കിന് ശമ്പളം; പകപോക്കുന്നതില്‍ വലിയ സംതൃപ്തിയുമെന്ന് ഇസ്രയേല്‍ ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍മാര്‍

ചെയ്യുന്ന ജോലിക്ക് നാട്ടിലെങ്ങുമില്ലാത്ത അത്യാകര്‍ഷകമായ കൂലി കിട്ടുമെങ്കില്‍ ജോലിയില്‍ കുറച്ച് റിസ്‌കൊക്കെ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഗസ്സയിലെ ചില പൊളിക്കല്‍ പണിക്കായി ആളെ തേടുമ്പോള്‍ ഇസ്രയേല്‍ മുന്നോട്ടുവയ്ക്കുന്ന ഓപ്ഷനുകള്‍ രണ്ടാണ്. ഒന്നുകില്‍ റിസ്‌ക് പേടിച്ച് ഗസ്സയിലേക്ക് പോകാതിരിക്കാം. അല്ലെങ്കില്‍ കീശ നിറയെ പൈസയും വാങ്ങി ഗസ്സയില്‍ പോയി ജോലി ചെയ്യാം. യുദ്ധം തകര്‍ത്ത് തരിപ്പണമാക്കിയ ഗസ്സയിലെ അവസാന കെട്ടിടങ്ങളും പൊളിച്ചടുക്കുകയാണ് വന്‍ പാരിതോഷികം ലഭിക്കുന്ന ഈ വിശേഷപ്പെട്ട ജോലി. ഗസ്സ നഗരത്തിന്റെ ശവപ്പെട്ടിയിലേക്ക് അവസാന ആണിയും അടിച്ചുകയറ്റുന്ന ജോലി….

Read More

ഡൽഹിയിൽ നിന്നും കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി

ഡൽഹിയിൽ നിന്നും കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി. ഗുരുവായൂർ താമരയൂർ സ്വദേശി പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂർ ആണ് ഇന്നലെ രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയത്. പുനെയിലെ ആർമി മെഡിക്കൽ കോളജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ മാസമാണ് ഉത്തർപ്രദേശിലെ സൈനിക പരിശീലന ക്യാമ്പിലേക്കുള്ള യാത്രക്കിടെ സൈനികനെ കാണാതാവുന്നത്. തുടർന്ന് പൊലീസിലും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും മറ്റും അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഫർസീന് ഓർമക്കുറവ് അടക്കമുള്ള ആരോഗ്യപ്രശ്‌നമുള്ളതായും യാത്രക്കിടെ ചില സാധനങ്ങൾ നഷ്ടപ്പെട്ടതായും കുടുംബം…

Read More

‘ ദളിതരും സ്ത്രീകളും കഴിവു കുറഞ്ഞവരെന്ന് മലയാള സിനിമ പ്രതിനിധാനം ചെയ്യുന്ന പലരും കരുതുന്നു’ ; ദീദി ദാമോദരന്‍

സിനിമ കോണ്‍ക്ലേവ് വേദിയില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം. സ്ത്രീകളും ദളിത് വിഭാഗക്കാരും ആയതുകൊണ്ട് മാത്രം സിനിമ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പണം നല്‍കരുത് എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം. പരാമര്‍ശത്തെ തള്ളി സിനിമ മേഖലയില്‍ നിന്നുതന്നെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ വേദിയില്‍ വച്ച് അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്തിയെങ്കിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ന്യായീകരിക്കുകയായിരുന്നു. ചലച്ചിത്ര മേഖലയില്‍ നിന്ന് നിരവധി പേരാണ് അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്തി രംഗത്ത് എത്തിയത്. അടൂര്‍ ഗോപാലകൃഷ്ണന്റെ…

Read More

‘നടന്നത് ഗുരുതരമായ കൃത്യവിലോപം; ഒത്താശ ചെയ്യുന്നത് പൊലീസ് ഉദ്യോഗസ്ഥര്‍’ ; കെകെ രമ

പൊലീസ് കാവലില്‍ ടി പി കേസ് പ്രതികളുടെ മദ്യപാനത്തില്‍ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ. നടന്നത് ഗുരുതരമായ കൃത്യവിലോപം. പൊലീസ് ഉദ്യോഗസ്ഥരാണ് ഇതിന് ഒത്താശ ചെയ്യുന്നത്. പ്രതികളെ ജയിലില്‍ നിന്ന് ഇറക്കുമ്പോഴും തിരിച്ചു കയറ്റുമ്പോഴും വൈദ്യ പരിശോധന നടത്തണം. ഇതൊന്നും നടക്കുന്നില്ലെന്നും കെ കെ രമ ട്വന്റിഫോറിനോട് പറഞ്ഞു. വളരെ ഗുരുതരമായ കൃത്യവിലോപങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജയിലില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ പുറത്തു കൊണ്ടുപോകുമ്പോള്‍ പൊലീസ് പാലിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഈ കേസില്‍ ഇത്ര വളരെ കൃത്യമായി…

Read More

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ചിലയിടങ്ങളില്‍ ഇടിമിന്നലിനും…

Read More

പി.എസ്. സുപാൽ വീണ്ടും സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി; ഒഴിവാക്കപ്പെട്ടവരിൽ ചിലർ സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി

കാനം രാജേന്ദ്രൻ വിഭാഗത്തെ വെട്ടിനിരത്തി സിപിഐ കൊല്ലം ജില്ലാ സമ്മേളനം. ഒഴിവാക്കപ്പെട്ടവരിൽ ഒരുവിഭാഗം സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി. ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ വീണ്ടും തിരഞ്ഞെടുത്തു.രണ്ടാം തവണയാണ് പി.എസ് സുപാൽ ജില്ലാ സെക്രട്ടറിയാകുന്നത്. കെ.എസ് ഇന്ദുശേഖരൻ നായർ, പി. ഉണ്ണി കൃഷ്ണൻ,കെ.പി.ഭാസ്കരൻ,ജെസി അനിൽ, കെ. വാസുദേവൻ, എസ് സുഭാഷ്, ജി.മാധവൻ നായർ, എന്നിവരെ ജില്ലാ കമ്മിറ്റയിയിൽ നിന്ന് ഒഴിവാക്കി. വിജയമ്മ ലാലിയും ഒഴിവാക്കപെട്ടു. പ്രായപരിധി കണക്കിലെടുത്താണ് തീരുമാനം. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത്…

Read More

‘അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്തിന്?’വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

സിനിമാ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സ്ത്രീകള്‍ക്കും ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സിനിമ ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതിനെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത് വേറെ ധാരണയില്‍ അല്ലെന്നും ആവശ്യമായ ട്രെയിങ് കൊടുക്കണം എന്നാണ് പറഞ്ഞതെന്നും മന്ത്രി സജി ചെറിയാന്‍ വിശദീകരിച്ചു. ട്രെയിനിങ്ങിലൂടെ നല്ല സിനിമകള്‍ ഉണ്ടാകണം. അതിന് ട്രെയിങ് കൊടുക്കുമെന്ന് താന്‍ പറഞ്ഞു. സിനിമ എടുക്കാന്‍ നല്ല പണം വേണം. അതിനാണ് സര്‍ക്കാര്‍ ഒന്നരക്കോടി കൊടുക്കുന്നതെന്നും നാല്…

Read More