കാസർകോട് ബളാലിൽ ഉരുൾപൊട്ടി; മൂന്ന് വീടുകൾ അപകടാവസ്ഥയിൽ, ആളുകളെ മാറ്റി
കാസർകോട് ബളാൽ കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ. ബളാൽ-രാജപുരം റോഡിലേക്ക് കല്ലുകളും ചെളിയും വന്ന് നിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ മൂന്ന് വീടുകൾ അപകടാവസ്ഥയിലാണ്. ഇവിടെ നിന്നും ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി അതിശക്തമായ മഴയാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാസർകോട് തുടരുന്നത്. കാസർകോട് ജില്ലയിൽ നാളെയും ഓറഞ്ച് അലർട്ടാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.