ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ പുറത്താക്കണം, എം.എ.ബേബിക്ക് ചെന്നിത്തലയുടെ തുറന്നകത്ത്
ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സിപിഐഎം ജനറൽ സെക്രെട്ടറി എം എ ബേബിയ്ക്ക് തുറന്നകത്തയച്ചു. സ്വർണക്കൊളളയിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ പത്മകുമാറിനെ അടിയന്തിരമായി പുറത്താക്കണം. നടപടിസ്വീകരിച്ച് കേരളത്തിലെ ജനതയുടെ വിശ്വാസ പ്രമാണങ്ങൾ സംരക്ഷിക്കണമെന്ന് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപെടലുകളില്‍ ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാറിനും ഭരണസമിതിക്കും വീഴ്ചയുണ്ടായെന്നാണ് പൊതുവെ പാര്‍ട്ടിയുടെ വിലയിരുത്തല്‍.കേസില്‍ എട്ടാം പ്രതിയായ അന്നത്തെ ദേവസ്വം…
