സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5022 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 21 മരണം സ്ഥിരീകരിച്ചു. 92731 പേർ നിലവിൽ ചികിത്സയിലുണ്ട്.

Read More

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385, പാലക്കാട് 342, കാസര്‍ഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണന്‍ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82),…

Read More

മാർത്തോമ സഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപോലീത്ത അന്തരിച്ചു

മാർത്തോമ സഭയുടെ പരമാധ്യക്ഷനായിരുന്ന ഡോ. ജോസഫ് മാർത്തോമ മെത്രാപോലീത്ത അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു.   2007 മുതൽ സഭയുടെ പരമാധ്യക്ഷനാണ്. ആത്മീയ കാര്യങ്ങൾക്കൊപ്പം പാരിസ്ഥിതിക വിഷയങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. മലങ്കര മാർത്തോമ സുറിയാനി സഭയുടെ 21ാമത്തെ പരമാധ്യക്ഷനാണ്. 2007ൽ മാർ ക്രിസോസ്റ്റം വലിയ തിരുമേനി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പരാമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ ലോക മതസമ്മേളനങ്ങളിലെ പ്രത്യേക ക്ഷണിതാവായിരുന്നു.  

Read More

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629, കണ്ണൂര്‍ 464, കോട്ടയം 411, കാസര്‍ഗോഡ് 280, പത്തനംതിട്ട 203, ഇടുക്കി 140, വയനാട് 121 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി രാജഗോപാല്‍ (47), തൊളിക്കോട് സ്വദേശി ഭവാനി (70),…

Read More

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418, കണ്ണൂര്‍ 405, പത്തനംതിട്ട 296, കാസര്‍ഗോഡ് 234, വയനാട് 158, ഇടുക്കി 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിനി മേരികുട്ടി (56), മണക്കാട് സ്വദേശിനി സുമതി (48),…

Read More

സുതാര്യമായ വിചാരണ പ്രതീക്ഷയില്ല: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ രംഗത്ത്. വിചാരണ ഉൾപ്പെടെ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി ഫയൽ ചെയ്തു. അസാധാരണമായ നടപടികളാണ് കേസിൽ നടക്കുന്നത്. കോടതിയിൽ നിന്ന് സുതാര്യമായ വിചാരണ പ്രതീക്ഷയില്ലെന്ന് പ്രോസിക്യൂഷൻ പറയുന്നു. കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകും. പ്രോസിക്യൂഷനെതിരെ ഒട്ടും അടിസ്ഥാനമില്ലാത്തതും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ കോടതി ഉന്നയിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു സുതാര്യമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷയില്ല. ഇരയ്ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനും കഴിയില്ലെന്ന് ഹർജിയിൽ പറയുന്നു. ഹർജി…

Read More

അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്നു: പോലീസിനും മാധ്യമങ്ങൾക്കും ഹൈക്കോടതിയുടെ അന്ത്യശാസനം

ക്രിമിനൽ കേസുകളുടെ അന്വേഷണ വിവരങ്ങൾ പുറത്തുവിടുന്ന മാധ്യമങ്ങൾക്കും പൊലീസിനും അന്ത്യശാസനം നൽകി ഹൈക്കോടതി. കോടതിയുടെ പരിഗണനയിലുള്ളതും അന്വേഷണം നടക്കുന്നതുമായ കേസുകളിൽ പ്രതികൾ പൊലീസിന് നൽകുന്ന മൊഴി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാണന്നും കർശന നടപടി എടുക്കുമെന്നും ഹൈക്കോടതി താക്കീത് നൽകി.   കൂടത്തായി കേസിലെ മുഖ്യ പ്രതി ജോളിക്ക് ഒരു കേസിൽ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പ് നൽകിയത്. തെളിവു നിയമത്തിലെ വകുപ്പ് 24പ്രകാരം പ്രതി പൊലീസിനു നൽകുന്ന കുറ്റസമ്മത മൊഴിയ്ക്കുള്ള…

Read More

സെക്യൂരിറ്റി ജീവനക്കാരനെ വെട്ടിപ്പരുക്കേൽപ്പിച്ച യുവതിയെ അറസ്റ്റ് ചെയ്തു

സെക്യൂരിറ്റി ജീവനക്കാരന്റെ കൈയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ. സെലീന എന്ന യുവതിയെയാണ് സെക്യൂരിറ്റിയെ ആക്രമിച്ച കേസിൽ അറസ്റ്റു ചെയ്തത്. ഇന്നലെ വൈകിട്ട് കാഞ്ഞിരമറ്റം ബൈപ്പാസിൽ നിന്ന് പിപിഇ കിറ്റ് ധരിച്ചത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പട്ടാമ്പി സ്വദേശിയായ മോഹനൻ നായർക്ക് (63) നേരെ ആക്രമമുണ്ടായത്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്‌സിലെ സെക്യൂരിറ്റിക്കാരനായിരുന്നു മോഹനൻ. ലഹരിക്ക് അടിമയായ സെലീന രാത്രി പത്തേകാലോടെ ഇവിടെയെത്തി മോഹനൻ നായരെ അസഭ്യം പറയുകയായിരുന്നു….

Read More

7789 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 50,154 സാമ്പിള്‍

സംസ്ഥാനത്ത് ഇന്ന് 7789 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6486 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ ഉറവിടം അറിയാത്ത 1049 പേരുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ 128 പേർ ആരോഗ്യ പ്രവർത്തകരാണ്. 23 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 94,517 പേരാണ് 7082 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കഴിഞ്ഞ 24…

Read More

കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരം:മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കൊവിഡ്-19 വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ പൊതുജനങ്ങളുടെ മനോഭാവത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമാണെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അധാനോം ഗബ്രയേസസാണ് പറഞ്ഞത്. കൊവിഡിനെ ചെറുക്കാന്‍ രോഗം വന്നതിലൂടെ ഉണ്ടാകുന്ന ഹെര്‍ഡ് ഇമ്മ്യൂണിറ്റി (herd immunity) മതിയെന്ന സങ്കല്‍പ്പം അധാര്‍മികമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെ സാധാരണ പനിയായി കണ്ടാല്‍ മതിയെന്ന രീതിയിലുള്ള പ്രചരണം നടക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ നല്‍കുന്നത്. കൊവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ കഴിയില്ലെന്നും, പരമാവധി ആളുകളിലേക്ക് കൊവിഡ് രോഗം…

Read More