അഞ്ച് ദിവസങ്ങൾ നീണ്ട കലാമാമങ്കത്തിന് പരിസമാപ്തി. കലാകിരീടം കണ്ണൂരിന് സ്വന്തം. ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിൽ തൃശ്ശൂർ രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രതിക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിൽ മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മോഹൻലാലിന്റെ സാന്നിദ്ദ്യം ആവേശമായി.കലാമാമങ്കത്തിന്റെ ഉദ്വേഗഭരിതമായ മണിക്കൂറുകൾക്ക് അവസാനം കുറിച്ച് 1028 പോയിന്റുകൾ നേടി കണ്ണൂർ ജില്ല സ്വർണക്കപ്പ് കരസ്തമാക്കി. തൊട്ടു പിന്നിൽ 1023 പോയിന്റുകളുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തും 1017 പോയിന്റുകളുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുമെത്തി. മത്സരങ്ങൾ അവസാനിച്ചു.
അറബിക്, സംസ്കൃതം കലോത്സവങ്ങളിൽ 95 പോയിന്റുകളുമായി ഒന്നാം സ്ഥാനം കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊല്ലം, എറണാകുളം എന്നീ ജില്ലകൾ പങ്കിട്ടു. അഞ്ച് ദിവസങ്ങളിലായി 25 വേദികളിലായി 250 ഓളം ഇനങ്ങളിൽ 15,000ത്തോളം വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കാളികളായത്.168 കുട്ടികളെ മത്സരത്തിനെത്തിച്ച പാലക്കാട് ആലത്തൂർ BSS ഗുരുകുലം തുടർച്ചയായി പതിമൂന്നാം തവണ വ്യക്തിഗത ചാമ്പ്യൻമാരായ സ്കൂൾ ആയി. 238ആണ് പോയിന്റ്. 157 പോയിന്റുകളുമായി പത്തനംതിട്ട കിടങ്ങാനൂർ SVG -VHSSരണ്ടാം സ്ഥാനത്തും 129 പോയിന്റുമായി MGM – HSS മാനന്തവാടി മൂന്നാം സ്ഥാനത്തുമാണ്.






