ചേർത്തലയിലെ തിരോധാന കേസ്; ജെയ്നമ്മയെ കൊലപ്പെടുത്തി സെബാസ്റ്റ്യൻ സ്വർണം കൈക്കലാക്കി
ആലപ്പുഴ ചേർത്തലയിലെ തിരോധാന കേസുകളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി പ്രതി സെബാസ്റ്റ്യൻ സ്വർണം കൈക്കലാക്കിയെന്ന് പൊലീസ്. കേസിലെ നിർണായക വിവരങ്ങൾ അറിയാമായിരുന്ന സെബാസ്റ്റ്യന്റെ സഹായിയായ ഓട്ടോ ഡ്രൈവർ മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതി സെബാസ്റ്റ്യനുമായി ഇന്ന് പള്ളിപ്പുറത്തെ വീട്ടിൽ തെളിവെടുപ്പ് നടക്കും. ജെയ്നമ്മയെ കാണാതായ ഡിസംബർ 23ന് വൈകുന്നേരം 25 ഗ്രാം സ്വർണം പണയം വെച്ചു. പിന്നീട് 24ന് രണ്ട് പവൻ സ്വർണ്ണവും പണയം വെച്ചു. സ്വർണാഭരണങ്ങൾ രണ്ട് ധനകാര്യ…
