‘സെറ്റിൽ വെച്ച് നവാസിന് നെഞ്ചുവേദന വന്നു, ഷൂട്ടിന് ബുദ്ധിമുട്ടാകുമെന്ന് കരുതി ആശുപത്രിയിൽ പോയില്ല’; വിനോദ് കോവൂര്‍

അന്തരിച്ച നടൻ കലാഭവന്‍ നവാസിന് ഷൂട്ടിങ് സെറ്റില്‍വെച്ച് നെഞ്ചുവേദനയുണ്ടായിരുന്നതായി നടന്‍ വിനോദ് കോവൂര്‍. സെറ്റിൽ വെച്ച് നവാസിന് നെഞ്ച് വേദനയുണ്ടായെന്നും ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിന് ബുദ്ധിമുട്ടാവണ്ടെന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകുകയായിരുന്നുവെന്നും വിനോദ് കോവൂർ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂയോടെയാണ് വിവരം പങ്കുവച്ചത്. ഷൂട്ട് കഴിഞ്ഞശേഷം ആശുപത്രിയില്‍ പോവാമെന്ന് കരുതിയിട്ടുണ്ടാവുമെന്നും എന്നാല്‍ അതിനുമുമ്പ് ‘രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവന്‍ തട്ടിയെടുത്തു’വെന്നും വിനോദ് കുറിച്ചു. അമ്മയുടെ കുടുംബ സംഗമത്തിൽ നവാസ് പങ്കെടുത്ത ഓർമകളും വിനോദ്…

Read More

പുതിയ DCC അധ്യക്ഷന്മാരെ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കില്ല; 3 വർഷത്തേക്ക് മത്സരവിലക്ക് ഏർപ്പെടുത്താൻ KPCC

പുതിയ ഡി.സി.സി അധ്യക്ഷന്മാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താൻ കെ പി സി സി. പുതിയ അധ്യക്ഷന്മാരായി ജില്ലകളിൽ അധികാരത്തിൽ വരുന്ന ആളുകൾ 3 വർഷമെങ്കിലും സംഘടനാ പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കണം. മാത്രമല്ല ഇവർക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കോ മറ്റ് തിരഞ്ഞെടുപ്പുകളിലേക്കോയുള്ള മത്സരരംഗത്തേക്ക് പരിഗണിക്കില്ല. ഇത് കേരളത്തിലെ തീരുമാനം അല്ലെന്നും എ.ഐ.സി.സി നിർദേശം സംസ്ഥാനത്തും നടപ്പിലാക്കുമെന്ന് നേതൃത്വം ചർച്ചയിൽ അറിയിച്ചു.നിലവിൽ അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്നവർക്ക് നിബന്ധന ബാധകമല്ല. അതേസമയം, നിലവിൽ ഡിസിസി അധ്യക്ഷ സ്ഥാനത്ത് ഇരിക്കുന്ന മൂന്ന്…

Read More

ബലാത്സംഗ കേസ്; വേടന്റെ വീട്ടില്‍ പൊലീസ് പരിശോധന

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ വീട്ടില്‍ തൃക്കാക്കര പൊലീസ് പരിശോധന നടത്തി. വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയെ പൊലീസ് ഹൈക്കോടതിയില്‍ എതിര്‍ക്കും. വേടന്‍ മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യല്‍ വൈകും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഈ മാസം 18ന് പരിഗണിക്കും. 2021 മുതല്‍ 2023 വരെ കോഴിക്കോടും കൊച്ചിയിലും വച്ച് വേടന്‍ യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി. യുവതി നല്‍കിയ രഹസ്യമൊഴിയുടെ…

Read More

വിധി താത്കാലിക ആശ്വാസം; FIR റദ്ദാക്കാൻ ഛത്തീസ്ഗഢ് സർക്കാർ തയാറാകണം, മന്ത്രി പി രാജീവ്

മലയാളി കന്യാസ്ത്രീകൾ ചെയ്യാത്ത കുറ്റത്തിനാണ് ഒൻപത് ദിവസം ജയിലിൽ കിടന്നത്, ഭരണഘടനയ്ക്ക് നിരക്കാത്ത രീതിയിലാണ് ഛത്തിസ്ഗഢിൽ മതപരിവർത്തന നിരോധന നിയമം നിലനിൽക്കുന്നതെന്ന് മന്ത്രി പി രാജീവ്. വിധി താത്ക്കാലിക ആശ്വാസമാണ്. ഇത്തരം നടപടിക്കെതിരെ വലിയ പ്രതിരോധം ഉയർന്ന് വരണം ഒരുതരത്തിലും ഇത്തരം പ്രവർത്തികൾ ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. നാളെ ഒരിക്കൽ ആർക്കെതിരെ വേണമെങ്കിലും ഈ അവസ്ഥ ഉണ്ടാകാം. കന്യാസ്ത്രീകളുടെ വസ്ത്രം കണ്ട് അവർക്കെതിരെ നടപടിയെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ വന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. കന്യാസ്ത്രീകൾക്കും അവർക്കൊപ്പം വന്ന മൂന്ന്…

Read More

‘ഇതൊരു പകവീട്ടലല്ല, ഡോ. ഹാരിസ് HOD ആണ്, 20 ലക്ഷം രൂപയുടെ ഉപകരണം കാണാതായതായി റിപ്പോർട്ടിൽ ഉണ്ട്, ഡിപ്പാർട്ട്മെൻറ് തല അന്വേഷണം നടത്തും’: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഉപകരണം കാണാതായതിൽ സ്വാഭാവികമായ നടപടിക്രമത്തിന്റെ ഭാഗമായാണ് ഡോ. ഹാരിസിനോട് വിശദീകരണം തേടിയതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. വിദഗ്ധസമിതി കണ്ടെത്തിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. ഡോ. ഹാരിസ് HOD ആണ്. ഡിപ്പാർട്ട്മെൻറ് തല അന്വേഷണം നടത്തും. ഡോ. ഹാരിസിനെ കുടുക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നതായി ചിലർ വാർത്ത നൽകിയെന്നും മന്ത്രി വിമർശിച്ചു. ഇതൊരു പകവീട്ടലല്ല. ഡോ. ഹാരിസിനെ വെറുതെ വിടണം. ഉപകരണങ്ങൾ അവിടെയുണ്ടെങ്കിൽ അതെല്ലാം പരിശോധിക്കട്ടെ എന്നും വീണ ജോർജ് വ്യക്തമാക്കി. 20…

Read More

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനിലും മലയാളിക്കെതിരെ കേസ്; ഭീതിയുണ്ടെന്ന് പാസ്റ്റര്‍ തോമസ് ജോര്‍ജ്

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനിലും മലയാളിക്കെതിരെ കേസ്. ഇടുക്കി കട്ടപ്പന സ്വദേശിയായ തോമസ് ജോര്‍ജിനെതിരെ യാണ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസ് എടുത്തത്. ഭീതിയോടെയാണ് കഴിയുന്നത് എന്ന് തോമസ് ജോര്‍ജ്. ഛത്തിസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് ഒറ്റപ്പെട്ട സംഭവം അല്ലെന്ന് വ്യക്തമാക്കുന്നതാണ് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ക്കെതിരെ എടുത്ത കേസ്. കഴിഞ്ഞ 21 വര്‍ഷമായി രാജസ്ഥാനിലെ ദൗസയില്‍ പാസ്റ്റര്‍ ആയി സേവനം അനുഷ്ടിക്കുകയാണ് തോമസ് ജോര്‍ജ്. എന്നാല്‍ കഴിഞ്ഞ ജൂണ്‍ 29ന് പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍…

Read More

‘മലയാളം സിനിമയ്ക്ക് എല്ലാകാലവും സർക്കാരിന്റെ ഭാഗത്തുനിന്ന് നല്ല പ്രോത്സാഹനമാണ് കിട്ടുന്നത്’: മോഹൻലാൽ

ചലച്ചിത്ര നയത്തിന് ദിശാബോധം നൽകാൻ സിനിമ കോൺക്ലേവിന് കഴിയുമെന്ന് നടൻ മോഹൻലാൽ. നല്ല സിനിമ, നല്ല നാളെ, ജനാധിപത്യത്തിലൂന്നി രൂപീകരിക്കുന്ന സിനിമ കോൺക്ലേവിന് ആശംസകൾ. മലയാളം സിനിമയ്ക്ക് എല്ലാകാലവും സർക്കാരിന്റെ ഭാഗത്തുനിന്ന് നല്ല പ്രോത്സാഹനമാണ് കിട്ടുന്നതെന്നും മോഹൻലാൽ സിനിമ കോൺക്ലേവിൽ വ്യക്തമാക്കി. സാംസ്കാരിക വകുപ്പിനും മന്ത്രിക്കും അഭിനന്ദനം. കാലത്തിൻ്റെ മാറ്റങ്ങൾക്ക് അനുസരിച്ച് ചില പരിമിതികൾ ഉണ്ടാവാം. അത് കൂട്ടായ ചർച്ചയിലൂടെ പരിഹാരം കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.മലയാള സിനിമ ദൈവത്തിൻ്റെ സിനിമയെന്ന് സുഹാസിനി പറഞ്ഞു. കോൺക്ലേവ് മാതൃകയാവും. മലയാള…

Read More

വില ഇടിഞ്ഞതിന്റെ ഉത്സാഹം പോയിക്കിട്ടി; കല്ല്യാണക്കാലത്ത് വന്‍ സ്വര്‍ണക്കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. തുടര്‍ച്ചയായ ഇടിവിന് ശേഷം ഇന്ന് പവന് 1120 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 140 രൂപയും ഇന്ന് വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 1120 രൂപയായി. സ്വര്‍ണം പവന് 74320 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത് രാജ്യാന്തര തലത്തില്‍ തന്നെ സ്വര്‍ണവിലയിലുണ്ടായ വന്‍ കുതിപ്പാണ് സംസ്ഥാനത്തെയും സ്വര്‍ണവില ഉയരാന്‍ കാരണമായിരിക്കുന്നത്. ഇന്നത്തെ സ്‌പോട്ട് സ്വര്‍ണവില ഔണ്‍സിന് 3363.01 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു….

Read More

‘ ദി കേരള സ്റ്റോറിക്കുള്ള പുരസ്‌കാരം കലക്കുള്ള അംഗീകാരമല്ല, സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരം’; സിനിമാ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ദി കേരളാ സ്റ്റോറിക്ക് ദേശീയ തലത്തില്‍ അംഗീകാരം നല്‍കിയത് തെറ്റായ സന്ദേശമാണ് നല്‍കികുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേരള സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായവയിലുണ്ട്. ഏതെങ്കിലും തരത്തില്‍ കലയ്ക്കുള്ള അംഗീകാരമായി അതിനെ കണക്കാക്കാന്‍ പറ്റില്ല. മറിച്ച്, വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്നതിനിനുള്ള ഉപാധിയായി ചലച്ചിത്രങ്ങളെ ഉപയോഗിക്കുന്നതിനുള്ള സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാന്‍ കഴിയൂ –…

Read More

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ബജ്റംഗ്ദൾ നേതാവിനെതിരെ പരാതി നൽകാൻ ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടികൾ

ഛത്തീസ്ഗഢിലെ മലയാളി കന്യാസ്ത്രീകലെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമയ്ക്കെതിരെ മൂന്ന് ആദിവാസി പെൺകുട്ടികൾ പരാതി നൽകും. കന്യാസ്ത്രീകളുടെ കൂടെ വന്ന പെൺകുട്ടികളാണ് പരാതി നൽകുക. ഭീഷണിപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, തടഞ്ഞുവെക്കൽ എന്നിവ ഉന്നയിച്ചാകും പരാതി കൊടുക്കുക. നാരായൺപൂരിൽ പൊലീസ് സ്റ്റേഷനിൽ എത്തിയാകും മൂവരും പരാതി നൽകുക. നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കന്യാസ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ തന്നെ നിർബന്ധിപ്പിച്ചത് ബജ്റംഗ് ദൾ നേതാവാണെന്നും…

Read More