താല്‍ക്കാലിക വിസി നിയമനം: ഗവര്‍ണര്‍ ചട്ടവിരുദ്ധമായി പെരുമാറിയെന്ന് സുപ്രീംകോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍
കെടിയു, ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറുമായി സമവായത്തിന് ഇല്ലെന്ന് ഉറപ്പിച്ച് സര്‍ക്കാര്‍. ചട്ടവിരുദ്ധമായി ഗവര്‍ണര്‍ പെരുമാറിയെന്ന് സുപ്രീംകോടതിയെ അറിയിക്കാനാണ് തീരുമാനം. നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെടും. സര്‍വകലാശാലകളുടെ ചട്ടത്തിനനുസരിച്ച് നിയമനം നടത്തിയില്ല. സര്‍ക്കാര്‍ നല്‍കിയ പാനല്‍ പരിഗണിച്ചില്ല. താല്‍ക്കാലിക വിസി നിയമനത്തിന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നതടക്കമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കാനാണ് നീക്കം. അതേസമയം, സര്‍ക്കാരിന്റെ ഏത് നീക്കവും നിയമപ്രകാരം നേരിടാനാണ് ഗവര്‍ണറുടെയും തീരുമാനം. താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിന്നെയും ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍…
