71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് വൈകിട്ട്; റാണി മുഖർജിയും വിക്രാന്ത് മാസിയും സാധ്യത പട്ടികയിൽ
71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ജൂറി ഇന്ന് വൈകീട്ട് 4 മണിക്ക് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് സഹമന്ത്രി എൽ. മുരുകൻ എന്നിവർക്ക് റിപ്പോർട്ട് സമർപ്പിക്കും. ജൂറി വൈകുന്നേരം 6 മണിക്ക് ഡൽഹി എൻ.എം.സി.യിൽ മാധ്യമങ്ങളെ കാണും. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മികച്ച നടിക്കും മികച്ച നടനുമുള്ള അവാർഡുകൾക്ക് റാണി മുഖർജിയും വിക്രാന്ത് മാസിയും ശക്തമായ സാധ്യതയുള്ളവരാണ്. രണ്ട് അഭിനേതാക്കൾക്കും ഇതിനോടകം തന്നെ മറ്റ് പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ‘മിസിസ് ചാറ്റർജി…
