രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്കുള്ള ‘പൂവൻകോഴി മാർച്ച്’; മഹിളാ മോർച്ച പ്രതിഷേധത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന് പരാതി
പൂവൻകോഴിയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാടുള്ള എംഎൽഎ ഓഫീസിലേക്ക് മഹിളാ മോർച്ച നടത്തിയ പ്രതിഷേധത്തിനെതിരെ പരാതി. കോൺഗ്രസ് പ്രവർത്തകനും മൃഗസ്നേഹിയുമായ മച്ചിങ്ങൽ ഹരിദാസ് ആണ് പരാതി നൽകിയത്. ജീവനുള്ള കോഴികളെ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്നാണ് പരാതി. ഇന്നലെയായിരുന്നു മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധം. ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവജന സംഘടനകള്‍ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ജീവനുള്ള കോഴികളുമായിട്ടായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്. ‘ഹു കെയേഴ്‌സ്’ എന്നെഴുതിയ…
