‘പൊലീസിനെതിരായ പ്രചാരണം ആസൂത്രിതം; ദൃശ്യങ്ങൾ മാത്രം നോക്കി നടപടിയെടുക്കാനാകില്ല’; ഇ പി ജയരാജൻ
പൊലീസിനെതിരായ പ്രചാരണം ആസൂത്രിതമെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. സേനയിലെ എല്ലാവരും സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാൻ നടക്കുന്നവരല്ല. ദൃശ്യങ്ങൾ മാത്രം നോക്കി നടപടിയെടുക്കാനാകില്ല. മുമ്പുണ്ടായ സംഭവത്തെ ഇപ്പോൾ നടന്ന രീതിയിൽ പ്രചരിപ്പിക്കുന്നു. ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ തന്നെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ. അല്ലാതെ തല്ലാനോ തൂക്കിക്കൊല്ലാനോ കഴിയില്ലല്ലോ എന്നും ഇ പി ജയരാജൻ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ പൊലീസ് മർദ്ധനങ്ങൾ രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് പ്രതിപക്ഷം….
