Headlines

സ്വർണവില സർവകാല റെക്കോർഡിൽ; 80,000 കടന്നു

സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണവില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80,880 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10,110 രൂപ നല്‍കണം. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായിരുന്നു. കുറച്ചു ദിവസമായി 80,000ത്തിനോട് അടുത്തു വരുകയായിരുന്ന സ്വര്‍ണവില. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും….

Read More

ആഗോള അയ്യപ്പ സംഗമം; സമവായം തുടർന്ന് ദേവസ്വം ബോർഡ്, പന്തളം കൊട്ടാരം പ്രതിനിധികളുമായി കൂടിക്കാഴ്ച

ആഗോള അയ്യപ്പ സംഗമത്തിൽ സമവായം തുടർന്ന് ദേവസ്വം ബോർഡ്. സമവായ ശ്രമങ്ങളുടെ ഭാഗമായി ദേവസ്വം ബോർഡ് പന്തളം കൊട്ടാരം പ്രതിനിധികളുമായി നാളെ കൂടിക്കാഴ്ച നടത്തിയേക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നതാണ് പന്തളം കൊട്ടാരത്തിന്റെ പ്രധാന ആവശ്യം. അയ്യപ്പ സംഗമം മൂന്ന് സെക്ഷനുകളായാണ് നടക്കുന്നത്. രാവിലെ മുതൽ ഉച്ചവരെ മൂന്നു ഘട്ടങ്ങളിലായാണ് ചർച്ചകൾ. ശബരിമല മാസ്റ്റർ പ്ലാൻ, തീർത്ഥാടന ടൂറിസം, ആൾക്കൂട്ട നിയന്ത്രണം എന്നീ വിഷയങ്ങളിലാണ് പ്രധാന ചർച്ചകൾ നടക്കുക.ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന എക്സിബിഷനും വിവിധ സാംസ്കാരിക…

Read More

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടമായി, സ്ഥാനം ഒഴിയുന്നതാണ് നല്ലത്; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ നിയന്ത്രണം നഷ്ടമായി,സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവമാകുന്ന കാര്യത്തിൽ കെപിസിസി പ്രസിഡൻറ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. വി.ടി ബലറാമിനെ സോഷ്യൽ മീഡിയ സെല്ലിൽ നിന്ന് ആരും പുറത്താക്കിയിട്ടുമില്ല രാജി വെച്ചിട്ടുമില്ല. ചുമതലക്കാരൻ അല്ലല്ലോ പോസ്റ്റ് ഇടുന്നത്, തെറ്റ് കണ്ടപ്പോൾ അത് പിൻവലിക്കുകയും ചെയ്തുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരളത്തിൽ ആഭ്യന്തര വകുപ്പിൽ അരാജകത്വം അഴിഞ്ഞാടുമ്പോൾ വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി എന്തു കൊണ്ട് മൗനിയായിരിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. കാക്കിയിട്ട ഒരു…

Read More

‘ഗൂഗിൾ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ, കാണ്ടാമൃഗത്തിന് പോലും ഇത്ര തൊലിക്കട്ടിയുണ്ടാകില്ല’; എം വി ജയരാജൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനവുമായി സിപിഐഎം നേതാവ് എം വി ജയരാജൻ. ഗൂഗിൾ പേയിലൂടെ അശ്ലീല സന്ദേശം അയക്കാമെന്ന് പഠിച്ചയാളാണ് രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിന്റെ അത്രയും തൊലിക്കട്ടി തിരുവനന്തപുരം മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലുമില്ലെന്നും അദ്ദേഹം പരിഹസിച്ചു. രാഹുൽ പീഡിപ്പിച്ച സ്ത്രീകളെല്ലാം കോൺഗ്രസ് കുടുംബത്തിലുള്ളവരെന്നും അദ്ദേഹം ആരോപിച്ചു. എന്നിട്ടും കോൺഗ്രസുകാർ രാഹുലിന് നമോവാകം ചൊല്ലി നിൽക്കുന്നു. രാഹുൽ വിഷയം മറച്ചു പിടിക്കാനാണ് പഴയ കസ്റ്റഡി മർദന ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. തെറ്റ് ചെയ്താല്‍ ഒരു പൊലീസുകാരനെയും സംരക്ഷിക്കുന്ന…

Read More

‘വിടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടില്ല; രാജി വെച്ചിട്ടുമില്ല’; രമേശ് ചെന്നിത്തല

കോണ്‍ഗ്രസില്‍ ഡിജിറ്റല്‍ മീഡിയ സെല്ലിനെ ചൊല്ലി വിവാദം പുകയുന്നു. പാര്‍ട്ടിക്ക് ഡിജിറ്റല്‍ മീഡിയ സെല്‍ ഇല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. അനവസരത്തിലുള്ള പരാമര്‍ശമാണ് പ്രതിപക്ഷ നേതാവ് നടത്തിയത് എന്നാണ് വിമര്‍ശനം. വി.ടി ബല്‍റാമിനെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്ന് ആരും പുറത്താക്കിയിട്ടുമില്ല, രാജി വെച്ചിട്ടുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ചുമതലക്കാരന്‍ അല്ലല്ലോ പോസ്റ്റ് ഇടുന്നതെന്നും തെറ്റ് കണ്ടപ്പോള്‍ അത് പിന്‍വലിച്ചെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിടി ബല്‍റാമുമായി…

Read More

ബീഹാർ ബീഡി വിവാദം അടഞ്ഞ അധ്യായം, വി.ടി ബൽറാം അറിയാതെ വന്ന ഒരു പോസ്റ്റാണ്; കൊടിക്കുന്നിൽ സുരേഷ് എം പി

ബീഹാർ ബീഡി വിവാദം അടഞ്ഞ അധ്യായമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. വി.ടി ബൽറാം തന്നെ കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞു. കെപിസിസി തന്നെ അക്കാര്യത്തിൽ വിശദമായി അന്വേഷണം നടത്തിയിരുന്നു. വി.ടി ബൽറാം അറിയാതെ വന്ന ഒരു പോസ്റ്റാണ് അത്. അദ്ദേഹം അത് അറിഞ്ഞപ്പോൾ തന്നെ പിൻവലിക്കുകയുണ്ടായെന്നും കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യം കരുത്ത് തെളിയിക്കും. ഇന്ത്യാ സഖ്യത്തിലെ ഒരു വോട്ട് പോലും അസാധു ആവുകയോ ചോർന്നു പോവുകയോ ചെയ്യില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു….

Read More

‘വിശുദ്ധ ഖുർആൻ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നു, എൻ്റെ ഭാര്യയെ വളാഞ്ചേരി സ്കൂളിൻ്റെ പ്രിൻസിപ്പലാക്കിയതിൽ എനിക്കൊരു പങ്കുമില്ല’; കെ ടി ജലീൽ

തൻ്റെ ഭാര്യയെ വളാഞ്ചേരി എയ്ഡഡ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പ്രിൻസിപ്പലാക്കിയതിൽ തനിക്ക് പങ്കുമില്ലെന്ന് മുൻ മന്ത്രി കെ ടി ജലീൽ. ഈ ഭൂമി ലോകത്ത് ഒരാളോടും അതിനായി ശുപാർശ നടത്തിയിട്ടില്ല.വിശുദ്ധ ഖുർആൻ തൊട്ട് ആയിരം വട്ടം സത്യം ചെയ്യുന്നുവെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗം എന്ന നിലയിൽ ഭാര്യയുടെ നിയമനം അംഗീകരിക്കാൻ ഏതെങ്കിലും ഉദ്യോഗസ്ഥരെയോ മന്ത്രിമാരെയോ സ്വാധീനിച്ചിട്ടില്ല. കോൺഗ്രസ്-ലീഗ് അനുഭാവികളായ സ്കൂൾ കമ്മിറ്റിയിലെ അംഗങ്ങളായ മാന്യ വ്യക്തികളോട് ചോദിച്ചാൽ നിജസ്ഥിതി…

Read More

യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി വിവസ്ത്രനാക്കി ഫോട്ടോ എടുത്ത് പണം തട്ടി; മൂന്ന് പേർ പിടിയിൽ

ഹണി ട്രാപ്പിൽ പെടുത്തി യുവാവിൽ നിന്ന് പണം കവർന്ന മൂന്നു പേർ കോഴിക്കോട് കുന്നമംഗലം പൊലിസിൻ്റെ പിടിയിൽ. ആലപ്പുഴ സ്വദേശി ഗൗരി നന്ദ ,തിരൂരങ്ങാടി സ്വദേശി അൻസിന ,ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് അറസ്റ്റിലായത്. യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോ എടുത്ത് പണം തട്ടിയെന്നതാണ് കേസ് സോഷ്യൽ മീഡിയ വഴിയാണ് ഗൗരി നന്ദ യുവാവിനെ പരിചയപ്പെട്ടത്. ട്രെയിൻ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് മറ്റു രണ്ടു പ്രതികളായ തിരൂരങ്ങാടി പാണഞ്ചേരി അൻസിന ,ഭർത്താവ് മുഹമ്മദ് അഫീഫ് എന്നിവരെ ഗൗരി നന്ദ…

Read More

സി.പി. രാധാകൃഷ്ണൻ vs ബി.സുദർശൻ റെഡ്ഢി; പുതിയ ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ ഇന്ന് അറിയാം. എൻഡിഎ സ്ഥാനാർഥിയായ സി.പി രാധാകൃഷ്ണനും ഇന്ത്യാ സഖ്യത്തിന്റെ ബി സുദർശൻ റെഡ്ഢിയും തമ്മിലാണ് മത്സരം. രാവിലെ പത്ത് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറിനാണ് വോട്ടെണ്ണൽ. ജഗ്‌ദീപ്ധൻഖറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് വീണ്ടും ഒരു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സമീപകാലത്തെ ഏറ്റവും വാശിയേറിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്.രണ്ട് ദക്ഷിണേന്ത്യക്കാർ പരസ്പരം മാറ്റുരക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്. നിലവിലെ മഹാരാഷ്ട്ര ഗവർണർ സിപി രാധാകൃഷ്ണനാണ് എൻ ഡി എ സ്ഥാനാർഥി….

Read More

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ ആശുപത്രി വിട്ടു

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 7, 12 വയസ്സുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരിൽ ഒരാൾക്ക് മാത്രമാണ് തലച്ചോറിനെ രോഗം ബാധിച്ചിരുന്നത്. ഈ കുട്ടിയുടെ സഹോദരി ഉൾപ്പെടെ അഞ്ച് പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ചികിത്സയിൽ കഴിയുന്ന മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം രോഗം നിയന്ത്രിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും ഓരോ ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്…

Read More