മാനസികമായി തകർന്നു; SIR ജോലി സമ്മർദ്ദം വ്യക്തമാക്കുന്ന BLOയുടെ ശബ്ദ സന്ദേശങ്ങൾ പുറത്ത്
ബിഎൽഒമാരുടെ എസ്ഐആർ ജോലി സമ്മർദ്ദം വ്യക്തമാക്കുന്ന കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്. പാലക്കാട് സ്വദേശിയായ ഉദ്യോഗസ്ഥയുടെ ഓഡിയോ സംഭാഷണം പുറത്ത് വന്നത്. കണ്ണൂരിൽ ബിൽഒ ആത്മഹത്യ ചെയ്തതുപോലെ, താൻ ചെയ്യാതിരുന്നത് അതിശയമെന്ന് ഉദ്യോഗസ്ഥയുടെ സന്ദേശം. മാനസികമായി തകർന്നു, ലോ പെർഫോമൻസ് എന്ന് കാണിച്ച് വിലയിരുത്തലുകൾ നടത്തിയെന്നും സന്ദേശത്തിൽ പറയുന്നു. എസ്‌ഐആർ നടപടിക്രമങ്ങൾ സുഗമമായി നടക്കുന്നുവെന്നാണ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചത്. എന്നാൽ ബിഎൽഒമാർ കടുത്ത സമ്മർദത്തിലാണെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം കോട്ടയത്ത് ബിഎൽഒ ആത്മഹത്യ…
